Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു |
മേൽവാടകക്കെടുക്കുന്ന ശൈത്യകാല ക്യാമ്പുകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യം

November 11, 2019

November 11, 2019

ദോഹ: തണുപ്പു കാലത്ത് വിവിധ കേന്ദ്രങ്ങളില്‍ വിദേശികൾ മേൽ വാടകക്കെടുക്കുന്ന ശൈത്യകാല ക്യാമ്പുകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യമുയരുന്നു. നഗരസഭ, പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗ നിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്നാണു ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്.
ഇത്തരം ക്യാമ്പുകളിൽ മറ്റുള്ളവര്‍ പ്രവേശിക്കുന്നത് സ്വദേശി കുടുംബങ്ങള്‍ക്കും പൗരന്മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് ഇങ്ങനെയൊരു നിർദേശം. വ്യത്യസ്തമായ സംസ്‌കാരങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും കൂടിക്കലരുന്നതും ഖത്തര്‍ പൗരന്മാരുടെ സ്വകാര്യതലംഘിക്കുന്ന തരത്തിൽ ശബ്ദഘോഷങ്ങളോട് കൂടിയ പരിപാടികള്‍ സംഘടിപ്പിക്കുന്നത് നാട്ടുകാര്‍ക്കു ബുദ്ധിമുട്ടാകുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ക്യാമ്പുകൾ നിരീക്ഷിക്കുകയും ലൈസന്‍സുകള്‍ അടിയന്തരമായി റദ്ദാക്കുകയും വേണം. ക്യാമ്പ്  ഉടമകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അഞ്ചുവര്‍ഷത്തേക്ക് ഇത്തരം ക്യാമ്പുകൾ തുടങ്ങുന്നത് തടയാന്‍ നടപടി സ്വീകരിക്കണം. നഗരസഭ, പരിസ്ഥിതി മന്ത്രാലയത്തിനു കീഴില്‍ മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ക്യാമ്പുകൾ ആരംഭിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ടെന്റുകള്‍ക്ക് വാടക ഈടാക്കാനുള്ള ഒരേയൊരു വഴി ഇതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.അൽ റായ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News