Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർദ്ധിക്കുമോ?രക്ഷിതാക്കൾക്കിടയിൽ ആശങ്ക

March 02, 2021

March 02, 2021

ദോഹ : ഫീസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം സ്വകാര്യ സ്കൂളുകളില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചതിനു പിന്നാലെ ആശങ്കയുമായി രക്ഷിതാക്കൾ രംഗത്തെത്തി. കോവിഡ് ഉണ്ടാക്കിയ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്ക് നടുവിലും ഫീസ് വർധിപ്പിക്കുന്നത് നിലവിലെ അവസ്ഥ കൂടുതൽ പരുങ്ങലിലാക്കുമെന്ന ആശങ്കയാണ് പല രക്ഷിതാക്കളും പങ്കുവെക്കുന്നത്.. ഫീസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച്‌ കഴിഞ്ഞ ദിവസമാണ്  സ്വകാര്യ സ്കൂളുകളില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്.

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെന്‍റ ഒണ്‍ലൈന്‍ സംവിധാനത്തിലൂടെ ഫീസ് വര്‍ധനക്കായി െഫെബ്രുവരിയിൽ അപേക്ഷ നല്‍കിയതായി സ്വകാര്യ സ്കൂള്‍ അധികൃതരും പറയുന്നു. സാമ്പത്തിക  പ്രയാസങ്ങള്‍ക്കിടെ പുതിയ ഫീസ് വര്‍ധന വരുന്നത് നിരവധി രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയാകുമെന്നാണ് കരുതപ്പെടുന്നത്.

ഖത്തറില്‍ സ്വകാര്യ സ്കൂളുകളിലെ ഫീസ് ഉയര്‍ന്ന നിലയിലാണെന്നും ഇതു കണക്കിലെടുത്താതെയാണ് വിദ്യാഭ്യാസ മന്ത്രാലയം ഫീസ് വര്‍ധിപ്പിക്കുന്നതിന് സ്വകാര്യ സ്കൂളുകളില്‍നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നതെന്നും ഖത്തരിയായ ഖലീഫ അല്‍ റുമൈഹി 'ദ പെനിന്‍സുല' പത്രത്തോട് പറഞ്ഞു.

ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം പത്രം വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടെ ഫീസ് വര്‍ധിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ച തീരുമാനം പുനഃപരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ട് വരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

അധ്യാപകരുടെ ജീവിത സാഹചര്യം ഉയര്‍ത്തണം. അവര്‍ക്ക് കൃത്യമായ വേതനം ഉറപ്പുവരുത്തുകയും വേണം. ഈ സാഹചര്യത്തില്‍ മന്ത്രാലയം സ്കൂളുകള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ ഇരുകൂട്ടരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കും വിധത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാകണമെന്നുമാണ് രക്ഷിതാക്കളും സാമൂഹിക പ്രവര്‍ത്തകരും പറയുന്നത്. ഈ നിലയില്‍ സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന ഇരുട്ടടിയായിരിക്കുമെന്ന് ഇബ്രാഹിം അല്‍ റുമൈഹി എന്ന രക്ഷിതാവും പറഞ്ഞു.

സാഹചര്യങ്ങള്‍ പൂര്‍വസ്ഥിതിയിലാകുന്നത് വരെയെങ്കിലും ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം നിര്‍ത്തിവെക്കാനും അപേക്ഷകള്‍ തിരസ്കരിക്കാനും മന്ത്രാലയം തയാറാകണമെന്നുമാണ് ആളുകള്‍ ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ ഫീസ് വര്‍ധന ഈ വര്‍ഷമെങ്കിലും നിര്‍ത്തിവെക്കണമെന്നതാണ് ആവശ്യം.

രക്ഷിതാക്കള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ മന്ത്രാലയം മുഖവിലക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ്-19 കാരണം വ്യാപാരമേഖല ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെട്ട സാഹചര്യത്തിലാണുള്ളത്. തൊഴിലാളികളെ വെട്ടിക്കുറച്ചും വേതനം കുറച്ചും കമ്ബനികള്‍ നിലനില്‍പ്പിനായി ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം അന്യായമാണെന്ന് മറ്റൊരു രക്ഷിതാവായ അബു ഹമദും പറഞ്ഞു.

തീരുമാനം മന്ത്രാലയം പുനഃപരിശോധിക്കണമെന്നും ഫീസ് വര്‍ധിപ്പിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ മരവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്കൂളുകള്‍ ഒാണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയാക്കിയതോടെ അധ്യാപകരെക്കാള്‍ ജോലി രക്ഷിതാക്കള്‍ക്കായിരിക്കുകയാണ് .ഇക്കാരണത്താല്‍ ഫീസ് കുറക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, സ്കൂളുകള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ ഫീസ് വര്‍ധിപ്പിച്ചേ മതിയാകൂവെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ പ്രതികരണം സംബന്ധിച്ച്‌ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News