Breaking News
ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു |
നാളെ മുതൽ വാട്സ്ആപ് കോളുകൾ റെക്കോർഡ് ചെയ്യുമോ?യാഥാർഥ്യം എന്ത്?

May 29, 2021

May 29, 2021

തിരുവനന്തപുരം: നാളെ മുതല്‍ വാട്ട്‌സ് ആപ്പ് കോളുകള്‍ സര്‍ക്കാര്‍ റെക്കോര്‍ഡ് ചെയ്യുമെന്ന അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നു.എന്നാൽ ഇതിൽ വല്ല വാസ്തവവുമുണ്ടോ?പണ്ടു മുതലേ തന്നെ പ്രചരിക്കുന്ന സന്ദേശമാണ് ഇതെങ്കിലും  പുതിയ ഐടി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായതോടെയാണ് വീണ്ടും ഈ സന്ദേശം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഈ സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ എന്തെന്ന് നോക്കാം.

ഇത് പൂര്‍ണ്ണമായും വ്യാജസന്ദേശമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഫാക്‌ട് ചെക്ക് ടീം പിഐബി ഫാക്‌ട് ചെക്കിന്റെ ട്വിറ്റര്‍ പേജിലും കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഐടി നിയമങ്ങളില്‍ ഒരിടത്തും തന്നെ സമൂഹ മാദ്ധ്യമ സേവനങ്ങളെ സര്‍ക്കാരിന് സമ്ബൂര്‍ണമായി തുറന്ന് കൊടുക്കണം എന്ന് ആവശ്യപ്പെടുന്നില്ല.എന്നാൽ അറിഞ്ഞോ അറിയാതെയോ പലരും ഈ സന്ദേശങ്ങള്‍ വീണ്ടും വീണ്ടു ഷെയർ  ചെയ്യുന്നുണ്ട്. ഇത്തരം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് വിവേകത്തോടെ അല്‍പം ചിന്തിച്ചാല്‍ വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഒഴിവാക്കാം.


Latest Related News