Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
അരാംകൊ ആക്രമണം: ആരോപണം ഉന്നയിക്കുന്നവർ തെളിവുകൾ കൊണ്ടുവരട്ടെയെന്ന് ഇറാൻ

September 27, 2019

September 27, 2019

ന്യൂയോർക്ക്: സൗദി അരാംകൊ ആക്രമണത്തിൽ തങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നവരോട് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇറാൻ. ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇറാനെതിരെ ആരോപണം ഉന്നയിക്കുന്നവർ മതിയായ തെളിവുകൾ കൊണ്ടുവരട്ടെ. ഇത്തരത്തിൽ ആരോപണം ഉന്നയിക്കാൻ നിങ്ങളുടെ പക്കൽ എന്തു തെളിവാണ് ഉള്ളത്-റൂഹാനി ചോദിച്ചു. തങ്ങൾക്കെതിരെ പരമാവധി സമ്മർദം എന്ന നയം അമേരിക്ക അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മർദനയം ഉപേക്ഷിച്ച് ചർച്ചയുടെയും യുക്തിയുടെയും മാർഗം തിരഞ്ഞെടുക്കാൻ യുഎസ് തയാറാകണമെന്നും റൂഹാനി വ്യക്തമാക്കി.

ആക്രമണത്തിൽ ഇറാനെതിരെ ആരോപണവുമായി കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് ഏറ്റവുമൊടുവിൽ ആക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന് ആരോപിച്ചത്.നേരത്തെ അമേരിക്കയും സൗദിയും യുഎഇയും ആക്രമണത്തിൽ ഇറാനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഇറാൻ പ്രസിഡന്റ് തെളിവുകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടത്.


Latest Related News