Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
അഫ്ഗാനിലെ യു.എസ് പ്രത്യേക പ്രതിനിധി സാല്‍മെ ഖലീല്‍സാദ് ഇനി ദോഹയിലായിരിക്കുമെന്ന് അമേരിക്ക

March 09, 2021

March 09, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ യു.എസ്സിന്റെ പ്രത്യേക പ്രതിനിധി സാല്‍മെ ഖലീല്‍സാദ് ഇനി കുറച്ച് കാലം ദോഹയില്‍ പ്രവര്‍ത്തിക്കുമെന്ന് അമേരിക്ക. ദോഹയില്‍ നടക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ എങ്ങനെയാണ് പുരോഗമിക്കുന്നത് എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ച പറഞ്ഞു. പുരോഗതി സാധ്യമാകുമെന്നാണ് അമേരിക്ക വിശ്വസിക്കുന്നതെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

'പുരോഗതി സാധ്യമാകുന്ന ഒരു സമയമാണ് ഇത്. ഇതില്‍ ക്രിയാത്മകമായി പങ്കെടുക്കാന്‍ എല്ലാവരോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു. പുരോഗതി സുഗമമാക്കുന്നതിനും അഫ്ഗാന്‍ സമാധാന ചര്‍ച്ചകളെ സഹായിക്കുന്നതിനും ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' -നെഡ് പ്രൈസ് പറഞ്ഞു.  


നെഡ് പ്രൈസ്.

നേരത്തേ കാബൂളിലെത്തി അഫ്ഗാന്‍ സര്‍ക്കാറിലെ നേതാക്കളുമായും ഖത്തറില്‍ താലിബാന്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ഖലീല്‍സാദ് തിങ്കളാഴ്ച പാകിസ്താനിലെത്തി. റിസല്യൂട്ട് സപ്പോര്‍ട്ട് കമാന്റര്‍ ജനറല്‍ സ്‌കോട്ട് മില്ലറുമൊത്താണ് അദ്ദേഹം പാകിസ്താനിലെത്തിയത്. 

പാകിസ്താന്‍ കരസേനാ മേധാവി ജനറല്‍ ജാവേദ് ബജ്‌വയുമായി ഖലീല്‍സാദ് റാവല്‍പിണ്ടിയില്‍ കൂടിക്കാഴ്ച നടത്തിയതായി പാകിസ്താന്‍ സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍സ് (ഐ.എസ്.പി.ആര്‍) അറിയിച്ചു. സമാധാന പ്രക്രിയയും പ്രാദേശിക സുരക്ഷയും ഉള്‍പ്പെടെ പരസ്പരം താല്‍പ്പര്യമുള്ള വിഷയങ്ങളാണ് ഇവര്‍ ചര്‍ച്ച ചെയ്തത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News