Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
2022 ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായി സന്നദ്ധ സേവനം ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ? രജിസ്‌ട്രേഷനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയാം

January 23, 2021

January 23, 2021

ദോഹ: ലോകമാകെ കാത്തിരിക്കുകയാണ്, 2022 ലെ ഖത്തര്‍ ലോകകപ്പിനായി. ഫുട്‌ബോള്‍ പ്രേമികളും അല്ലാത്തവരും ഉള്‍പ്പെടെ എല്ലാവരും ആവേശത്തിലാണ്. ചരിത്രത്തില്‍ ആദ്യമായി ഒരു അറബ് രാജ്യത്ത് ഫിഫ ലോകകപ്പ് നടക്കാന്‍ പോകുകയാണ്. ഈ ചരിത്രസംഭവത്തിന്റെ ഭാഗമാകാനുള്ള അവസരം ഖത്തര്‍ നല്‍കുന്നു. 

ഇത്ര വലിയൊരു ടൂര്‍ണമെന്റായതിനാല്‍ തന്നെ ഇതിന്റെ നടത്തിപ്പിന് നിരവധി സന്നദ്ധ സേവകരെ ആവശ്യമാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് ലോകകപ്പ് ടൂര്‍ണ്ണമെന്റിനായി സേവനം ചെയ്യാനുള്ള അവസരം ഖത്തര്‍ ഒരുക്കിയിട്ടുണ്ട്. 

ഖത്തര്‍ ലോകകപ്പിന്റെ നടത്തിപ്പ് ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇതിനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യാനായി ഓരോരുത്തരും തങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. നല്‍കുന്ന എല്ലാ വിവരങ്ങളും പൂര്‍ണ്ണമായി ശരിയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

സന്നദ്ധ സേവനത്തിനായി അപേക്ഷിക്കുന്നവര്‍ക്ക് പ്രവൃത്തി പരിചയം വേണ്ടതില്ല. 16 വയസിനു മുകളിലുള്ള ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. വിവിധ മാനദണ്ഡങ്ങൾ അൻുസരിച്ചാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പരിശീലനം ലഭിക്കും. 

നിലവില്‍ എവിടെയെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെയുള്ളവര്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ ഇ-മെയില്‍ ഉപയോഗിച്ച് തൊഴിലുടമയില്‍ നിന്ന് ഇളവിനായി അഭ്യര്‍ത്ഥിക്കാവുന്നതാണ്. ചില അവസരങ്ങളില്‍ സന്നദ്ധ സേവനത്തിന് കഴിയുന്ന തരത്തില്‍ ജോലിസമയം പുനഃക്രമീകരിക്കാന്‍ തൊഴിലുടമയോട് ആവശ്യപ്പെടുന്ന കത്ത് ലഭിക്കും. എന്തായാലും ഇതില്‍ അന്തിമ തീരുമാനം തൊഴിലുടമയുടെതായിരിക്കും. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സേവനത്തിന് പകരമായി പണം ലഭിക്കില്ല. 80 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാന്‍ വിസ ആവശ്യമില്ല. ഇതിന് പുറമെയുള്ള രാജ്യങ്ങളില്‍ നിന്ന് സേവനത്തിനായി എത്തുന്നവര്‍ക്ക് സാധാരണ പോലെ വിസ ലഭിക്കും. 

ഓരോ എട്ട് മണിക്കൂര്‍ ഷിഫ്റ്റിലും ഒരു തവണ ഭക്ഷണം ലഭിക്കും. ജോലിസമയം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ രണ്ട് തവണ ലഭിക്കും. ഷിഫ്റ്റില്‍ അല്ലാത്ത സമയത്ത് ഭക്ഷണം ലഭിക്കില്ല. 

2022 ലെ ഖത്തര്‍ ലോകകപ്പിന് സന്നദ്ധ സേവനം അനുഷ്ഠിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.

(പ്രത്യേകശ്രദ്ധയ്ക്ക്: വായനക്കാര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്തത് സംബന്ധിച്ച ഒരു കാര്യത്തിനും 'ന്യൂസ് റൂം' ഉത്തരവാദികളായിരിക്കില്ല.)


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News