Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
വോളിബോൾ : ടോക്കിയോ ഒളിമ്പിക്സിൽ യോഗ്യത നേടുന്നതിനായി ഖത്തർ ദേശീയ ടീം പരിശീലനം തുടങ്ങി 

December 26, 2019

December 26, 2019

ദോഹ : ലോക ഫുട്ബോളിൽ കാലുറപ്പിച്ച ഖത്തർ ഒളിമ്പിക് വോളിബോളിൽ പന്തുതട്ടാൻ തയാറെടുപ്പുകൾ തുടങ്ങി. 2020 ൽ ടോക്യോവിൽ നടക്കുന്ന ഒളിമ്പിക് വോളിബോളിൽ യോഗ്യത നേടാനുള്ള പരിശീലനത്തലാണ് ദേശീയ വോളിബോൾ ടീം. തിങ്കളാഴ്ച ക്യൂ.വി.എ ഹെഡ്‍ക്വർട്ടേഴ്സിലാണ് ദേശീയ ടീം പരിശീലനം തുടങ്ങിയത്.ജനുവരി 7 മുതൽ 12 വരെ ചൈനയിലാണ് വോളിബോൾ യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്.

അലി അബ്ദുല്ലാ അൽ ഹദ്ദാദാണ് ഖത്തർ ദേശീയ വോളീബോൾ ടീമിന്റെ ക്യാപ്റ്റൻ. കാമിലോ സൂട്ടോയാണ് ടീമിന്റെ പ്രധാന പരിശീലകൻ. കാർലോസ് ജെർമിൻ ആണ് ഫിറ്റ്നസ് കോച്ച്. പതിനാറംഗ ടീമിൽ മുബാറക് ദാഹി വലീദ്,സുൽത്താൻ അബ്ദുല്ല, അഹമ്മദ് ജമാൽ, മുഹമ്മദ് ഇബ്രാഹിം സൈദ്,ബിലാൽ നബീൽ,സുലൈമാൻ സഈദ്,മിലോസ് സ്റ്റിവാനോവിക്, നാദിർ അബുബക്കർ,റെനൻ റെബെറിയോ,അസം മഹമൂദ്, ജറാൾഡോ, നാഗി മഹമൂദ്,ഖാലിദ് സമിയ, നിക്കോള, ഒത്മാൻ അബ്ദുൽ വാഹിദ്, അഹമദ് ബസ്സം എന്നിവരാണ് ടീം അംഗങ്ങൾ.

അതേസമയം,ഖത്തർ വോളിബോൾ അസോസിയേഷന്റെ ലീഗ് മത്സരങ്ങളുടെ ആദ്യഘട്ടം ഡിസംബർ 25 ന് ആരംഭിക്കും. ജനുവരി 18 ന് ഖത്തർ സ്പോർട്സ് ക്ലബ്ബും അൽ റയ്യാൻ ക്ലബ്ബും തമ്മിലാണ് ലീഗ് മത്സരത്തിലെ രണ്ടാം ഘട്ട പോരാട്ടം. അന്ന് തന്നെ യോഗ്യതാ മത്സരത്തിനായി ടീം ചൈനയിലേക്ക് തിരിക്കും.

ഖത്തർ-ഗൾഫ് വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങളായി ചേർന്നിട്ടില്ലാത്തവർ +974 66200 167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിൽ വിവരം അറിയിക്കുക.

 

 


Latest Related News