Breaking News
ഖത്തറില്‍ തീപിടിത്തങ്ങള്‍ ഗണ്യമായി കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം | ഹിന്ദുസമുദായം മാന്യമായി പെരുമാറിയത് കൊണ്ടാണ് മുസ്‌ലിംകൾ സ്വസ്ഥമായി ജീവിക്കുന്നതെന്ന് പി.സി ജോർജ്,മരുമകളെ മാമോദിസ മുക്കിച്ചത് ജഗതി ശ്രീകുമാറിന്റെ നിർബന്ധപ്രകാരം   | കുവൈത്തിൽ എല്ലാ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം | പ്രവാസികൾക്ക് ഇത്തവണയും ഇ-വോട്ട് സൗകര്യമില്ല  | ഖത്തറിലെ ഗാലക്‌സി പ്രിന്റിങ് പ്രസ് ഉടമ മെഹബൂബ് നാട്ടിൽ നിര്യാതനായി | പത്തനംതിട്ട എലന്തൂർ സ്വദേശി ദോഹയിൽ നിര്യാതനായി  | ദുബായിൽ കാണാതായ പ്രവാസി വിദ്യാർത്ഥിനിയെ കണ്ടെത്തി | അൽ മറായി പാലുല്പന്നങ്ങൾ ഖത്തർ വിപണിയിലേക്ക്,നിരവധി തൊഴിലവസരങ്ങൾ   | ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ റിപ്പോര്‍ട്ടിങ്ങിന് അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന് ആര്‍.ടി.എസ് ബ്രേക്കിങ് ന്യൂസ് പുരസ്‌കാരം; അനുഭവം വിവരിച്ച് മാധ്യമപ്രവര്‍ത്തക (വീഡിയോ) | ഖത്തര്‍ അമീറിന് കുവൈത്ത് അമീറിന്റെ സന്ദേശം |
വോഡഫോണ്‍ ഖത്തര്‍ പുഷ്-ടു-ടോക്ക് പ്ലസ് സേവനം ആരംഭിച്ചു

January 26, 2021

January 26, 2021

ദോഹ: വോഡഫോണ്‍ ഖത്തര്‍ പുഷ്-ടു-ടോക്ക് പ്ലസ് സേവനം ആരംഭിച്ചു. ഈ സേവനം ഉപയോഗിച്ച് രണ്ട് വ്യക്തികള്‍ തമ്മിലോ സംഘങ്ങള്‍ക്കിടയിലോ ഒരു ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് തത്സമയം സുരക്ഷിതമായി ആശയവിനിമയം നടത്താന്‍ കഴിയും. രാജ്യവ്യാപകമായുള്ള വോഡഫോണിന്റെ ഗിഗാനെറ്റിന്റെ പിന്‍ബലത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. 

വോഡഫോണ്‍ പുഷ്-ടു-ടോക്ക് എന്നത് അടുത്ത തലമുറ വാക്കി-ടോക്കി സേവനമാണ്. നിര്‍മ്മാണ സൈറ്റുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, സ്‌റ്റേഡിയങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങി ഗ്രൂപ്പ് അംഗങ്ങള്‍ ചിതറിക്കിടക്കുന്ന തരത്തിലുള്ള എല്ലാ ബിസിനസുകള്‍ക്കും അനുയോജ്യമായ തരത്തിലാണ് വോഡഫോണ്‍ പുഷ്-ടു-ടോക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2022 ഫിഫ ലോകകപ്പ് പോലുള്ള മെഗാ ഇവന്റുകള്‍ക്ക് ഈ സേവനം ഏറെ പ്രയോജനപ്പെടും. 

കേവലം വാക്കി-ടോക്കി സേവനത്തിന് അപ്പുറം മറ്റ് പല ഫീച്ചറുകളും വോഡഫോണ്‍ പുഷ്-ടു-ടോക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഈ സേവനം ഉപയോഗിച്ച് വീഡിയോ കോള്‍ ചെയ്യാനും ചിത്രങ്ങളും സന്ദേശങ്ങളും അയക്കാനും കഴിയും. കൂടാതെ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ വണ്‍ ടച്ച് എസ്.ഒ.എസ് മോഡ് എന്ന സേവനവുമുണ്ട്. ഇത് ഉപയോഗിച്ച് അടിയന്തര സാഹചര്യങ്ങളില്‍ ഉപഭോക്താവിന്റെ ലൊക്കേഷന്‍ തല്‍ക്ഷണം വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ കഴിയും. 

വിപണിയില്‍ നിലവിലുള്ള സാങ്കേതികവിദ്യകളില്‍ നിന്ന് വ്യത്യസ്തമായി വോഡഫോണ്‍ പുഷ്-ടു-ടോക്കിന് പ്രത്യേക നെറ്റ്‌വര്‍ക്ക് സജ്ജീകരിക്കേണ്ട ആവശ്യമില്ല. പകരമായി വോഡഫോണിന്റെ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. 

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡായ സേവനമാണ് വോഡഫോണ്‍ ഖത്തറിന്റെ പുഷ്-ടു-ടോക്ക്. ഹാന്റ് സെറ്റുകളുടെ വൈവിധ്യമാര്‍ന്ന ശേഖരത്തില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. വിവിധ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള രണ്ട് പ്ലാനുകളാണ് ഉള്ളത്. 

വോഡഫോണ്‍ പു്ഷ്-ടു-ടോക്ക് പ്ലസ് സേവനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബിസിനസ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ട് മാനേജറുമായി ബന്ധപ്പെടുകയോ +97440010100 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News