Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മെഗാ വിൽപന മേളയുമായി വോഡാ ഫോൺ ഖത്തർ,നാളെ സമാപിക്കും  

November 27, 2020

November 27, 2020

ദോഹ: ഈ വാരാന്ത്യത്തില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ മെഗാ വില്‍പ്പനയുമായി വോഡാഫോണ്‍ ഖത്തര്‍. മെഗാ വില്‍പ്പനയില്‍ 5ജി സാങ്കേതികവിദ്യയുള്ള ഫോണുകള്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വൈവിധ്യമാര്‍ന്ന ശ്രേണി ഉണ്ടാകുമെന്ന് വോഡാഫോണ്‍ ഖത്തര്‍  അറിയിച്ചു. 

മുടക്കുന്ന പണത്തെക്കാള്‍ മൂല്യമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍, വൈ -ഫൈ ഉപകരണങ്ങള്‍, റൗട്ടറുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് മെഗാ വില്‍പ്പനയില്‍ വാങ്ങാന്‍ കഴിയുമെന്ന് വോഡാഫോൺഅറിയിച്ചു.. ഈ ഉപകരണങ്ങള്‍ വോഡാഫോൺ ഗിഗാനെറ്റ് നെറ്റ്‌വര്‍ക്കുമായി കണക്ട് ചെയ്യാനും അവസരമുണ്ടാകും.. 

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, മാള്‍ ഓഫ് ഖത്തര്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലും പാര്‍ക്ക് ഹയാത്ത്, മന്ദാരിന്‍ ഓറിയന്റല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഹോട്ടലുകളിലും മുശൈരിബ്  ഡൗണ്‍ടൗണ്‍ ദോഹ, കതാറ, സൂക് വാഖിഫ്  എന്നീ  സ്ഥലങ്ങളിലും അല്‍ വാബ്, ഉം സ്‌ലാല്‍, അല്‍ റയ്യാന്‍, ഗറാഫ, അബു ഹമൂർ, മാമൂറ, അല്‍ സാദ്, ബിന്‍ മഹമൂദ്, മുൻതസ, ബിന്‍ ഒമ്രാന്‍, മദീനത്ത് ഖലീഫ, അല്‍ അസീസിയ എന്നിവ ഉള്‍പ്പെടെയുള്ള  റെസിഡന്‍ഷ്യല്‍ ലൊക്കേഷനുകളിലുമാണ് നിലവില്‍ വോഡാഫോൺ ഖത്തറിന്റെ 5ജി നെറ്റ്‌വര്‍ക്ക് ലഭിക്കുക. 

ദോഹയുടെ 75 ശതമാനം പ്രദേശങ്ങളും 5ജി നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്തിയതിനു പുറമെ ദോഹയ്ക്ക് പുറത്തുള്ള അല്‍ ഖോര്‍, അല്‍ വക്ര, സീലൈനിലെ നിരവധി ക്യാമ്പിങ് ഏരിയകള്‍ എന്നിവിടങ്ങളിലേക്കും വോഡാഫോണ്‍ ഖത്തര്‍ തങ്ങളുടെ 5ജി സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. 

ഐഫോണ്‍, ഹുവാവേ, ഷഓമി, ഓപ്പോ, എച്ച്.ടി.സി, ഇന്‍സീഗോ എന്നീ കമ്പനികളുടെ ഹൈ-എന്‍ഡ് ഫോണുകള്‍ മേളയില്‍ ഉണ്ടാകും. നവംബര്‍ 28 വരെ മെഗാ വില്‍പ്പന തുടരും. വോഡാഫോണ്‍ ഖത്തറിന്റെ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നും വോഡാഫോണ്‍ ഇ-ഷോപ്പ് വഴിയും ഉപഭോക്താക്കള്‍ക്ക് മെഗാ വില്‍പ്പനയിലെ ഫോണുകള്‍ വാങ്ങാന്‍ കഴിയും.


Latest Related News