Breaking News
ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് |
പത്ത് റിയാലിന് റീചാർജ് ചെയ്‌താൽ ഒരു ദിവസത്തേക്ക് പരിധിയില്ലാത്ത സേവനവുമായി വോഡഫോൺ 

December 01, 2019

December 01, 2019

ദോഹ : വോഡഫോൺ ഖത്തറിലെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 10 റിയാലിന്റെ അൺലിമിറ്റഡ് സേവനം ലഭ്യമാക്കുന്നു. ഒരു ദിവസം 10 റിയാലിന് റീചാർജ് ചെയ്‌താൽ അർധരാത്രി വരെ അൺലിമിറ്റഡ് ഡാറ്റയും ലോക്കൽ കോളുകളും ലഭിക്കുന്നതാണ് പുതിയ സംവിധാനം. ഇതനുസരിച്ച് പരിധിയില്ലാത്ത സേവനം ലഭിക്കുന്നതിന് പ്രതിമാസ ബില്ലടക്കേണ്ടിവരുന്ന പോസ്റ്റ് പെയിഡിന് പകരം അതാത് ദിവസം പത്തു റിയാലിന് റീചാർജ് ചെയ്‌താൽ ഉപയോക്താക്കൾക്ക് ആവശ്യത്തിന് ഡാറ്റയും ലോക്കൽ കോളുകളും ലഭിക്കും. ഇതാദ്യമായാണ് വോഡഫോൺ രാജ്യത്തെ ഉപയോക്താക്കൾക്കായി ഇത്തരമൊരു ആനുകൂല്യം പ്രഖ്യാപിക്കുന്നത്. 


Latest Related News