Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കുവൈത്തിൽ സന്ദർശക വിസയിലുള്ളവർക്ക് വിസ മാറാം 

October 24, 2019

October 24, 2019

കുവൈത്ത്‍സിറ്റി: കുവൈത്തിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക്‌ നിബന്ധനകളോടെ വിസാ മാറ്റം അനുവദിക്കും.പുതിയ ഉത്തരവ് പ്രകാരം സന്ദർശക വിസയിൽ കുവൈത്തിൽ എത്തുന്നവർക്ക്‌ ഗാർഹിക മേഖലയിലേക്ക്‌ വിസ മാറ്റാം. വിസ ഫീസ്‌ നിരക്കിൽ വർധനവ്‌ വരുത്താതെയാണ് പുതിയ ഉത്തരവ്‌. സന്ദർശക വിസയിലോ വിനോദ സഞ്ചാര വിസയിലോ എത്തുന്നവർക്ക്‌ മന്ത്രാലയത്തിന്‍റെ നിശ്ചിത മാനദണ്ഡങ്ങൾക്ക്‌ വിധേയമായി ആശ്രിത വിസയിലേക്കുള്ള മാറ്റവും അനുവദിക്കും.

തൊഴിൽ വിസയിൽ രാജ്യത്ത്‌ പ്രവേശിച്ച് , വിസ സ്റ്റാമ്പിംഗ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ രാജ്യത്ത്‌ നിന്നും തിരിച്ചു പോകാൻ നിർബന്ധിതരായവർക്ക് ഒരു മാസത്തിനകം സന്ദർശക വിസയിൽ തിരിച്ചെത്തിയാൽ തൊഴിൽ മേഖലയിലേക്ക് വിസ മാറ്റാം. വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക്‌ രാജ്യത്തെ സർക്കാർ, സ്വകാര്യ സർവകലാ ശാലകളിൽ പഠന വിസ അനുവദിക്കാനും തീരുമാനമായി. വിസ കാലാവധി കഴിഞ്ഞവർക്കുള്ള താൽക്കാലിക വിസയുടെ കാലാവധി ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ പരമാവധി 3 മാസമായി പരിമിതപ്പെടുത്തിയെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ ഒരു വര്‍ഷം വരെ അനുവദിക്കും. ഈ കാലയളവിൽ താമസ രേഖ പുതുക്കുവാനോ മറ്റൊരു സ്പോൺസർ ഷിപ്പിലേക്ക്‌ മാറ്റുവാനോ സാധിക്കാതെ വന്നാൽ രാജ്യം വിടേണ്ടി വരും.


Latest Related News