Breaking News
ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു |
മുരിങ്ങയുടെ ഔഷധ ഗുണങ്ങള്‍ വിശദീകരിക്കുന്ന സൗദിയില്‍ നിന്നുള്ള വീഡിയോ വൈറല്‍; വീഡിയോ കാണാം

January 06, 2021

January 06, 2021

ജിദ്ദ: മലയാളികളുടെ കറികളിലെ പ്രധാന പച്ചക്കറി എന്നതിലുപരി ഏറെ ഔഷധഗുണമുള്ള ഒന്ന് കൂടിയാണ് മുരിങ്ങ. മുരിങ്ങയുടെ കായ മാത്രമല്ല ഇല, പൂവ്, വിത്ത് തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്. അതിനാലാണ് ഇപ്പോഴും മലയാളികളുടെ അടുക്കളത്തോട്ടത്തില്‍ മുരിങ്ങയ്ക്ക് സ്ഥാനമുള്ളത്. 

വൈറ്റമിന്‍ സി, എ, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീന്‍ എന്നീ ധാതുക്കള്‍ക്കു പുറമെ ബീറ്റാ കരോട്ടിന്‍, അമിനോ ആസിഡ്, ആന്റീ ഓക്‌സിഡന്റ് ആയ ഫെനോലിക്‌സ്, കരോട്ടിനോയ്ഡ്, അസ്‌കോര്‍ബിക് ആസിഡ് മുതലായവ മുരിങ്ങയില്‍ അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയിലുള്ള വൈറ്റമിന്‍സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായകരമാണെന്ന് ശാസ്ത്രം പറയുന്നു. 

മുരിങ്ങയില സ്ഥിരം കഴിക്കുന്നത് ബുദ്ധിശക്തി വര്‍ധിപ്പിക്കും. കുട്ടികളുടെ ശരീരപുഷ്ടിക്കും, കൃമിശല്യം ഒഴിവാക്കാനും രക്തശുദ്ധീകരണത്തിനും മുരിങ്ങയില കഴിക്കുന്നതു ഫലപ്രദമാണ്.

അധികമായാല്‍ അമൃതും വിഷം എന്നു പറയുന്നതുപോലെ മുരിങ്ങ അമിതമായി കഴിച്ചാല്‍ ദഹനക്കേടും വയറിളക്കവുമുണ്ടാകാം.

മുരിങ്ങ അബോര്‍ട്ടീവ് മെഡിസിന്‍ കൂടി ആയതിനാല്‍ ഗര്‍ഭാവസ്ഥയിലെ ആദ്യമാസങ്ങളില്‍ ഇതു കഴിക്കരുത് എന്നും വിദഗ്ധര്‍ പറയുന്നു.

നമ്മുടെ കേരളത്തില്‍ മാത്രമല്ല. സൗദി അറേബ്യയിലെയും പ്രധാനപ്പെട്ട കൃഷികളിലൊന്നാണ് മുരിങ്ങ. ഇപ്പോഴിതാ മുരിങ്ങയെ കുറിച്ച് സൗദിയില്‍ നിന്ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവാസികളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

മുരിങ്ങയുടെ ഓരോ ഭാഗത്തിന്റെയും ഔഷധ ഗുണങ്ങള്‍ വീഡിയോയില്‍ വിശദീകരിക്കുന്ന ഈ വീഡിയോ സൗദിയില്‍ എവിടെ നിന്നാണ് എടുത്തത് എന്ന് വ്യക്തമല്ല. വീഡിയോ എടുത്തത് എവിടെ നിന്നാണെന്നും ഫോണ്‍ നമ്പര്‍ കിട്ടുമോ എന്നുമെല്ലാം നിരവധി പേരാണ് അന്വേഷിക്കുന്നത്. 

വീഡിയോ കാണാം:

 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News