Breaking News
ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി |
വന്ദേ ഭാരത് മിഷനിൽ ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ എംബസിയുടെ അറിയിപ്പിനായി കാത്തുനിൽക്കണ്ട,നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം 

July 03, 2020

July 03, 2020

ദോഹ: വന്ദേഭാരത് മിഷനില്‍ ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ അവസരം കാത്തിരിക്കുന്നവർക്ക് ഇനി മുതൽ എംബസിയിൽ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കേണ്ട. എംബസിയിൽ പേർ രജിസ്റ്റർ ചെയ്ത ആർക്കും ഇനി മുതൽ നേരിട്ടു തന്നെ ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം ഒരുങ്ങി. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിങ് ഖത്തറിലും ആരംഭിച്ചതോടെയാണ് ഇതിന് വഴിയൊരുങ്ങിയത്. ഖത്തറില്‍ നിന്നുള്ള വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ ഇന്ത്യയിലേക്കുള്ള  ഇന്‍ഡിഗോ വിമാന സര്‍വീസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സ്വദേശത്തേക്ക് മടങ്ങുന്നതിനായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും സീറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. കേരളത്തിലേക്കു മാത്രം 151 സര്‍വീസുകളാണ് നാലാം ഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലേക്കായി ആകെ 193 സര്‍വീസുകളായിരിക്കും ഉണ്ടാവുക.

ജൂലായ് 8 മുതലാണ് കേരളത്തിലേക്കുള്ള സർവീസുകൾ ആരംഭിക്കുന്നത്. ജൂലായ് 8 ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും സർവീസുകൾ ഉണ്ട്.ഒൻപതിന് കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിലേക്കും പത്തിന് തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിലേക്കും പതിനൊന്നിന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും സർവീസുകൾ ഉണ്ട്.

കേരളത്തില്‍ തിരുവനന്തപുരത്തേക്ക് 34, കോഴിക്കോടേക്ക് 35, കൊച്ചിയിലേക്ക് 47, കണ്ണൂരിലേക്ക് 35 വീതം സര്‍വീസുകളായിരിക്കും ഉണ്ടായിരിക്കുക. എംബസിയിൽ ഇനിയും പേർ രജിസ്റ്റർ ചെയ്യാത്തവർക്കുള്ള ലിങ്ക് ചുവടെ :

ഇൻഡിഗോയിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ലിങ്ക് :

  https://www.goindigo.in/

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News