Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിൽ ഫഹസിൽ പോകാതെ തന്നെ വാഹന രജിസ്‌ട്രേഷൻ പുതുക്കാം 

March 18, 2020

March 18, 2020

ദോഹ : ഖത്തറിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ അഥവാ ഇസ്തിമാറ പുതുക്കന്നതിനുള്ള സാങ്കേതിക പരിശോധനകൾ താത്കാലികമായി ഒഴിവാക്കിയതായി ഗതാഗത വിഭാഗം അറിയിച്ചു. ഇതനുസരിച്ച് ഇസ്തിമാറ പുതുക്കാൻ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫഹസിൽ പരിശോധനകൾ പൂർത്തിയാക്കേണ്ടതില്ല. അൽറയാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ബോധവത്കരണ വിഭാഗം ഉദ്യോഗസ്ഥൻ  അബ്ദുൽ മുഹ്‌സിൻ അൽ റുവൈലിയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച 22 ഞായറാഴ്ച മുതൽ ഇത് നിലവിൽ വരും.

വാഹന പരിശോധനയ്ക്കുള്ള രജിസ്ട്രേഷനും പണമടക്കലും  പരിശോധനാ  കേന്ദ്രങ്ങളിലേക്ക് പോകാതെ WOQOD മൊബൈൽ ആപ്പ് ഉപയോഗിച്ച് ചെയ്യാമെന്ന് ഫാഹെസ് ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു.ഇതിനുള്ള വൊഖൂദ് ആപ് ഐ...ഒ,എസിലും ആൻഡ്രോയിഡിലും ലഭ്യമാണ്.വൊഖൂദ് മൊബൈൽ ആപ് തുറന്ന ശേഷം  ഫഹസിന്റെ ഐക്കണിൽ ക്ലിക്ക് ചെയ്ത ശേഷം ഫഹസിന്റെ പേജിൽ പോയാണ് നടപടികൾ പൂർത്തിയാക്കേണ്ടത്. കോവിഡ് 19 വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കാനാണ് പുതിയ സൗകര്യം ഏർപെടുത്തിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News