Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
വന്ദേ ഭാരത് മിഷൻ : ജൂൺ മുപ്പത് വരെയുള്ള ഷെഡ്യുളിൽ കേരളത്തിലേക്ക് അധികമുള്ളത് അഞ്ച് സർവീസുകൾ മാത്രം 

June 09, 2020

June 09, 2020

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷനിൽ ദോഹയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഷെഡ്യുളിൽ മാറ്റം വരുത്തി. ഇതനുസരിച്ച് ജൂൺ ഒൻപത് മുതൽ ജൂൺ മുപ്പതു വരെ ഇന്ത്യയിലേക്ക് 27 സർവീസുകളാണ് ഉണ്ടാവുക. ഇതിൽ പത്തൊൻപതും കേരളത്തിലേക്കാണ്.നേരത്തെ ജൂൺ ഒൻപത് മുതൽ 19 വരെയുള്ള പത്തു ദിവസത്തിനിടെ പതിനഞ്ചു വിമാനങ്ങളാണ് കേരളത്തിലേക്ക് ഉണ്ടായിരുന്നത്. എന്നാൽ ജൂൺ മുപ്പത് വരെയുള്ള പതിനൊന്ന് ദിവസങ്ങൾ കൂടി ഉൾപെടുത്തുമ്പോൾ ആകെ അഞ്ച് വിമാനങ്ങൾ മാത്രമാണ് പുതുതായി കേരളത്തിലേക്കുള്ളത്.കേരളത്തിന് പുറമേ ഡല്‍ഹി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലേക്കും ഓരോ പുതിയ സര്‍വീസുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്.

ജൂൺ 9 മുതൽ ജൂൺ മുപ്പത് വരെയുള്ള ഷെഡ്യുളിൽ കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് അഞ്ചു വീതവും കോഴിക്കോട്ടേക്ക് നാല് വിമാനങ്ങളുമാണ് സർവീസ് നടത്തുക.ഇതിൽ തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള രണ്ടു വിമാനങ്ങൾ ഇന്ന് യാത്ര തിരിച്ചു.മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം 175 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്തിലുണ്ടായിരുന്നത്.എട്ടു കൈക്കുഞ്ഞുങ്ങൾ ഉൾപെടെ 176 യാത്രക്കാരാണ് കണ്ണൂർ വിമാനത്തിലുണ്ടായിരുന്നത്.

അതേസമയം,എയർ ഇന്ത്യ എക്സ്പ്രസ്,എയർ ഇന്ത്യ വിമാനങ്ങൾ മാത്രമാണ് ഭേദഗതിയോടെയുള്ള ഷെഡ്യുളിലുമുള്ളത്. കെ.എം.സി.സി ഉൾപ്പെടെയുള്ള സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക       


Latest Related News