Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
ഖത്തറിൽ നിന്നും സൗദിയിലേക്കുള്ള ഉംറ തീർത്ഥാടനം പുനഃരാരംഭിക്കുന്നു 

April 10, 2021

April 10, 2021

ദോ​ഹ: ഖ​ത്ത​റി​ല്‍ ​നി​ന്നും മക്കയിലേക്കുള്ള ഉം​റ തീ​ര്‍​ഥാ​ട​ന​ത്തി​നു​ള്ള ഒരുക്കങ്ങൾ തുടങ്ങി. . ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധ​ത്തി​ന്​ ശേ​ഷം ഖ​ത്ത​റി​ല്‍​ നി​ന്നു​ള്ള​വ​ര്‍​ക്ക് സൗദിയില്‍ ​ ഹ​ജ്ജ്, ഉം​റ തീ​ര്‍​ഥാ​ട​നം മു​ട​ങ്ങി​യി​രു​ന്നു. ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച്‌​ അ​ല്‍​ഉ​ല ക​രാ​ര്‍ ഒ​പ്പു​വെ​ച്ച​തോ​ടെ​യാ​ണ്​ മൂ​ന്നു​വ​ര്‍​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഉം​റ സ​ര്‍​വി​സു​ക​ള്‍ പുനരാരംഭിക്കുന്നത് .

റ​മ​ദാ​നി​ല്‍ ത​ന്നെ ഉം​റ നിര്‍വഹിക്കാമെന്ന​തിന്റെ പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ല്ലാ​വ​രും. ​ കോ​വി​ഡ്-19 പ്ര​തി​കൂ​ല സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെങ്കിലും ഖ​ത്ത​റി​ല്‍ നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ ഹോ​ട്ട​ലു​ക​ളു​മാ​യും റി​സ​ര്‍​വേ​ഷ​ന്‍ ഓ​ഫി​സു​ക​ളു​മാ​യും ഖ​ത്ത​റി​ലെ ഏ​ജ​ന്‍​സി​ക​ള്‍ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്.

അതെ സമയം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള മാനദണ്ഡങ്ങള്‍ മൂലം ഉം​റ തീ​ര്‍​ഥാ​ട​ന​ത്തിന്റെ ചെ​ല​വ് സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് വ​ള​രെ പ്ര​യാ​സ​ക​ര​മാ​യി​ട്ടു​ണ്ടെ​ന്ന്​ ഈ ​രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്നു. സൗ​ദിയി​ലെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍​റീ​നി​ല്‍ പോ​കു​ന്ന​തും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​കു​ന്ന​തും ചെ​ല​വ് വ​ര്‍​ധി​പ്പി​ക്കും. ദോ​ഹ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി അ​ധി​കൃ​ത​രും ഇ​ക്കാ​ര്യം സമ്മതിക്കുന്നുണ്ട് .

പ്ര​തി​ദി​നം 10,000 ആ​ളു​ക​ള്‍​ക്കാ​യി​രി​ക്കും ഉം​റ അ​നു​വ​ദി​ക്കു​ക. 500 ഗ്രൂ​പ്പു​ക​ള്‍​ക്ക് ഒ​രു ഗ്രൂ​പ്പി​ല്‍ 20 പേ​രെ​ന്ന നി​ല​യി​ലാ​യി​രി​ക്കും ഇ​തെ​ന്നും ഖ​ത്ത​റി​ലെ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി വ്യക്തമാക്കി.. ഒ​രു ദി​വ​സം ഒ​രേ​സ​മ​യം 32 ഗ്രൂ​പ്പു​ക​ള്‍​ക്ക് ഉം​റ ചെ​യ്യാ​ന്‍ സാ​ധി​ക്കും. മൂ​ന്ന​ര വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ഖ​ത്ത​റി​നും സൗ​ദി​ക്കു​മി​ട​യി​ലു​ള്ള ക​ര, നാ​വി​ക, വ്യോ​മ അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ന്ന​തോ​ടെ തീ​ര്‍​ഥാ​ട​ന​യാ​ത്ര​ക​ള്‍​ക്കു​ള്ള ബു​ദ്ധി​മു​ട്ടു​കൂ​ടി​യാ​ണ്​ ഒ​ഴി​വാ​യ​ത്. കോ​വി​ഡ്-19 കാ​ര​ണം നി​ര്‍​ത്തി​വെ​ച്ച ഉം​റ സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​തി​ന് ശേ​ഷം അ​ഞ്ച് ദ​ശ​ല​ക്ഷം തീ​ര്‍​ഥാ​ട​ക​ര്‍ സൗ​ദി​യി​ലെ​ത്തി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ . ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ നാ​ലി​നാ​ണ് ഉം​റ തീ​ര്‍​ഥാ​ട​നം സൗ​ദി അ​റേ​ബ്യ പു​ന​രാ​രം​ഭി​ച്ച​ത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News