Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ ട്രംപ് പുറത്താക്കി

September 10, 2019

September 10, 2019

വാഷിങ്ടണ്‍: അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പുറത്താക്കി. ബോള്‍ട്ടന്റെ പല നിര്‍ദേശങ്ങളോടും യോജിക്കാനാവുന്നില്ല എന്ന വിശദീകരണത്തോടെയാണ് ബോള്‍ട്ടനെ പുറത്താക്കിയ വിവരം ട്രംപ് ട്വീറ്റ് ചെയ്തത്. ബോള്‍ട്ടന്റെ സേവനം ഇനി വൈറ്റ്ഹൗസിന് ആവശ്യമില്ലെന്ന് താന്‍ കഴിഞ്ഞ ദിവസം തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും ചൊവ്വാഴ്ച രാവിലെ തന്നെ ബോള്‍ട്ടണ്‍ തനിക്ക് രാജിനല്‍കിയെന്നും ട്രംപ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ പല നിര്‍ദേശങ്ങളോടും ഞാന്‍ ശക്തമായി വിയോജിച്ചിരുന്നു.

ഭരണതലത്തിലുള്ള മറ്റ് പലര്‍ക്കും സമാന അഭിപ്രായമായിരുന്നു. അതിനാല്‍, ജോണിനോട് രാജി നല്‍കാന്‍ ഞാന്‍ ആവശ്യപ്പെടുകയായിരുന്നു. അത് കിട്ടി, ജോണിന്റെ ഇതുവരെയുള്ള സേവനങ്ങള്‍ക്ക് നന്ദി- ട്രംപ് ട്വീറ്റില്‍ കുറിച്ചു. ബോള്‍ട്ടന്റെ പകരക്കാരനെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ജോണ്‍ ബോള്‍ട്ടനും സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മനുചിനും വാര്‍ത്താസമ്മേളനം നടത്താനിരിക്കുന്നതിന് 90 മിനിറ്റ് മുമ്പായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ട്രംപിന്റെ തൊട്ടുപിന്നാലെ താന്‍ രാജിസന്നദ്ധത അറിയിച്ചതായും എന്നാല്‍ അടുത്തദിവസം നമുക്ക് സംസാരിക്കാമെന്നാണ് ട്രംപ് മറുപടി പറഞ്ഞതെന്നും ജോണ്‍ ബോള്‍ട്ടൻ പ്രതികരിച്ചു.ബോള്‍ട്ടനെ അപ്രതീക്ഷിതമായി പുറത്താക്കിയ ട്രംപിന്റെ നടപടി വൈറ്റ് ഹൗസിനെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

നയപരമായ തീരുമാനങ്ങളിലെ ഭിന്നതകളാണ് ബോള്‍ട്ടന്റെ പുറത്താക്കലിലേക്കു നയിച്ചതെന്നാണ് വിവരം. ഉത്തരകൊറിയ, അഫ്ഗാനിസ്ഥാന്‍ വിഷയങ്ങളില്‍ ട്രംപും ബൊള്‍ട്ടനും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ഭിന്നത രൂക്ഷമായതോടെ പ്രധാന യോഗങ്ങളിലൊന്നും ബോൾട്ടൻ പങ്കെടുത്തിരുന്നില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ട്രംപിനു കീഴില്‍ സ്വന്തം തീരുമാനങ്ങളുമായാണ് ബൊള്‍ട്ടന്‍ മുന്നോട്ടുപോയത്. ഇതിനു പിന്നാലെയാണ് പുറത്താക്കല്‍ തീരുമാനവുമെത്തിയത്.


Latest Related News