Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
അമേരിക്ക വിറങ്ങലിച്ചു, 80 അമേരിക്കൻ സൈനികർ മരിച്ചതായി ഇറാൻ 

January 08, 2020

January 08, 2020

എല്ലാം ശുഭമാണെന്നും സൈനികരെല്ലാം സുരക്ഷിതരാണെന്നുമുള്ള ട്രംപിന്റെ ട്വീറ്റ് ജാള്യത മറക്കാനുള്ള ശ്രമമായാണ് ലോകമാധ്യമങ്ങൾ വിലയിരുത്തുന്നത്. 
വാഷിംഗ്ടൺ : ബാഗ്ദാദിലെ ഏറ്റവും വലിയ അമേരിക്കൻ താവളത്തിന് നേരെ ഇന്ന് വെളുപ്പിന് ഇറാൻ നടത്തിയ ആക്രമണം അമേരിക്കയ്ക്ക് ഉണ്ടാക്കിയത് കനത്ത പ്രഹരം. ആക്രമണത്തിൽ 80 ഭീകരരെ കൊലപ്പെടുത്തിയെന്നായിരുന്നു ഇറാന്റെ പ്രതികരണം. എന്നാൽ ആളപയാമുണ്ടായതായി അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍റെ ആക്രമണത്തില്‍ ഒരാള്‍ പോലും മരിച്ചില്ലെന്നാണ് അമേരിക്കയുടെ മറുപടി. ആക്രമണ സമയത്ത് സൈനികര്‍ ബങ്കറുകളില്‍ ആയിരുന്നെന്നും അമേരിക്ക വാദിക്കുന്നു. എല്ലാം ശുഭമാണെന്നും സൈനികരെല്ലാം സുരക്ഷിതരാണെന്നുമുള്ള ട്രംപിന്റെ ട്വീറ്റ് ജാള്യത മറക്കാനുള്ള ശ്രമമായാണ് ലോകമാധ്യമങ്ങൾ വിലയിരുത്തുന്നത്. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളായ അല്‍ അസദ്, ഇര്‍ബില്‍ സൈനിക താവളങ്ങളാണ് ഇറാന്‍ ഇന്ന് പുലര്‍ച്ചെ ആക്രമിച്ചത്. അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് പെന്‍റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്‍മാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്തു വിട്ടത്. അല്‍ അസദില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്ന അല്‍ അസദ് എയര്‍ ബേസും അമേരിക്കന്‍ സൈനികരും സഖ്യരാജ്യങ്ങളിൽ നിന്നുള്ള സൈനികരും തങ്ങുന്ന ഇര്‍ബിലിലെ സൈനികതാവളവും ലക്ഷ്യമിട്ട് ഒരു ഡ‍സനോളം മിസൈലുകള്‍ വര്‍ഷിച്ചിട്ടുണ്ട്. ആക്രണമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി എന്ന കാര്യം പരിശോധിച്ചു വരികയാണ് - ഹൊഫ്‍മാന്‍ അറിയിച്ചു.

ഒരേസമയം മുപ്പതിലേറെ മിസൈലുകൾ ആക്രമണത്തിനായി ഉപയോഗിച്ചുവെന്നും ഒരെണ്ണത്തെ പോലും പ്രതിരോധിക്കാൻ അമേരിക്കക്കു കഴിഞ്ഞിട്ടില്ലെന്നുമാണ് ഇറാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ ഹെലികോപ്റ്ററുകൾ ഉൾപെടെ അമേരിക്കയുടെ എല്ലാ സൈനിക സന്നാഹങ്ങളും തകർന്നിട്ടുണ്ട്. ഇതിനിടെ ക്യാംപിലുണ്ടായിരുന്ന കനേഡിയൻ സൈനിക സംഘത്തെ കുവൈത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

ഇറാന്‍റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖ്വാസിം സൊലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ പ്രഖ്യാപിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഒരു ഗ്രൂപ്പിലും അംഗങ്ങളായി ചേരാത്തവർ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News