Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
മേഖലയിൽ സമാധാനം,ഇറാനുമായി യുദ്ധത്തിനില്ലെന്ന് ട്രംപ് : ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല

January 08, 2020

January 08, 2020

വാഷിങ്ടണ്‍: ഇറാനെതിരെ തുടര്‍ ആക്രമണത്തിന് തത്കാലം ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാഖിലെ അമേരിക്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു അമേരിക്കക്കാരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, യു.എസ് സൈന്യം എന്തിനും തയാറാണെന്നും ട്രംപ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്‍റെ വക്കോളമെത്തിയ സംഘര്‍ഷത്തിന് അയവുവരുത്തുന്നതാണ് ട്രംപിന്‍റെ പ്രസ്താവന.

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാന്‍. താന്‍ പ്രസിഡന്‍റായിരിക്കുന്ന കാലത്തോളം ആണവ ശക്തിയാകാന്‍ ഇറാനെ അനുവദിക്കില്ല. ഇറാനെതിരായ ഉപരോധം തുടരും. റഷ്യയും ചൈനയും ബ്രിട്ടനും ഇറാനുമായുള്ള കരാറുകള്‍ അവസാനിപ്പിക്കണം. രണ്ട് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണം മുന്‍കൂട്ടി അറിഞ്ഞിരുന്നു. മുന്‍കരുതലെടുക്കാന്‍ സാധിച്ചതിനാലാണ് നാശനഷ്ടം ഇല്ലാതായത്. ഇറാഖിലുള്ള പുരുഷ വനിതാ സൈനികരെ ഒന്നടങ്കം അഭിനന്ദിക്കുന്നു. ഗ്രേറ്റ് അമേരിക്കന്‍ ഫോഴ്സ് എന്തിനും സന്നദ്ധരാണ്. ഇറാന് ഒരിക്കലും ഒരു ആണവായുധം കൈവശമുണ്ടാകാന്‍ അനുവദിക്കില്ല. തീവ്രവാദത്തിന്‍റെ സ്പോണ്‍സറാണ് ഇറാന്‍. സുലൈമാനി തീവ്രവാദി പരിശീലിപ്പിച്ചിരുന്ന ഒരാളാണ്.'- ട്രംപ് പറഞ്ഞു.

അമേരിക്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായാണ് ഇറാന്‍ അവകാശപ്പെട്ടത്. എന്നാൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചിരുന്നുവെന്നും ഇക്കാര്യം അമേരിക്കയെ അറിയിച്ചിരുന്നുവെന്നും ഇറാഖ് വ്യക്തമാക്കിയിരുന്നു.

ഇറാൻ തീവ്രവാദത്തിന്റെ സ്പോൺസറാണ്. ആണവക്കരാറിൽ ഒപ്പുവെച്ച ബ്രിട്ടൻ,ജർമനി,ഫ്രാൻസ് ഉൾപെടെയുള്ള രാജ്യങ്ങൾ കാര്യങ്ങൾ മനസിലാക്കണം. കഴിഞ്ഞ ഭരണകൂടത്തിന് പറ്റിയ തെറ്റാണ് ആണവ കരാറെന്നും ട്രംപ് കൂട്ടിച്ചേർത്തു.അതേസമയം,ഗൾഫ് രാജ്യങ്ങളുടെ ശക്തമായ ഇടപെടലാണ് മേഖലയിൽ നിന്നും യുദ്ധഭീതി ഒഴിവാകുന്ന തരത്തിൽ ട്രംപ് ഇത്തരമൊരു നിലപാടെടുക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.


Latest Related News