Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു |
അനിശ്ചിതത്വം നീങ്ങി,യു.എന്‍ സമ്മേളനത്തിൽ പങ്കെടുക്കാൻ റൂഹാനിക്കും ജവാദ് സരീഫിനും യു.എസ് വിസ അനുവദിച്ചു

September 20, 2019

September 20, 2019

 യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാനായി പുറപ്പെടുന്ന ഇറാന്‍ സംഘത്തിന്റെ വിസാ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാന്‍ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ശ്രമിക്കുന്നതായി നേരത്തെ സരീഫ് ആരോപിച്ചിരുന്നു.

വാഷിങ്ടണ്‍: അടുത്തയാഴ്ച ന്യൂയോര്‍ക്കില്‍ ആരംഭിക്കുന്ന യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിക്കും വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിനും അമേരിക്ക വിസ അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏറെനാളായി നിലനിന്ന അനിശ്ചിതത്വം നീക്കിയാണ് വിസ അനുവദിച്ചതായുള്ള ഇറാന്റെ യു.എന്‍ കാര്യാലയത്തിന്റെ സ്ഥിരീകരണം വന്നത്.

സരീഫ് ഇന്ന് ന്യൂയോര്‍ക്കിലേക്കു തിരിക്കാനാണു നിശ്ചയിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാനായി പുറപ്പെടുന്ന ഇറാന്‍ സംഘത്തിന്റെ വിസാ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാന്‍ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ശ്രമിക്കുന്നതായി നേരത്തെ സരീഫ് ആരോപിച്ചിരുന്നു.

എന്നാല്‍, സരീഫിന്റെ ആരോപണത്തെ കുറിച്ചു പ്രതികരിക്കാന്‍ പോംപിയോ കഴിഞ്ഞ ദിവസം വിസമ്മതിച്ചു. വിസ അനുവദിക്കുന്നതിനെ കുറിച്ചോ അനുവദിക്കാതിരിക്കുന്നതിനെ കുറിച്ചോ തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് പോംപിയോ ചെയ്തത്. ഭീകരവാദ സംഘടനയുമായി ബന്ധമുള്ളയാളാണെങ്കില്‍ സമാധാനത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താങ്കളെ അനുവദിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ന്യായമുണ്ടെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.


Latest Related News