Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഇറാൻ എണ്ണക്കപ്പൽ,ഇന്ത്യക്കാരനായ ക്യാപ്റ്റനെ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചു

September 02, 2019

September 02, 2019

ന്യുയോർക്ക് : ജിബ്രാള്‍ടര്‍ കടലിടുക്കില്‍ വെച്ച് ബ്രിട്ടന്‍ പിടിച്ചെടുത്ത് വിട്ടയച്ച ഇറാന്റെ ആഡ്രിയാ ദരിയാൻ(ഗ്രേസ്-1)  എണ്ണക്കപ്പലിലെ ക്യാപ്റ്റനെ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചു. കപ്പലിനെ കരിമ്പട്ടികയിൽ പെടുത്തിയതിന് പിന്നാലെയാണ്  കപ്പലിലെ ഇന്ത്യന്‍ ക്യാപ്റ്റനെ അന്താരാഷ്ട്ര ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.

ഈ മാസം മധ്യത്തില്‍ ജിബ്രാള്‍ടര്‍ കോടതിയുടെ ഉത്തരവ് പ്രകാരം വിട്ടയച്ച കപ്പലിലെ ക്യാപ്റ്റന്‍ ഇന്ത്യക്കാരനായ കുമാര്‍ അഖിലേഷ് ആണ്. അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ച ഇറാന്‍ റിവല്യൂഷനറി ഗാര്‍ഡ്സിനെ സഹായിച്ചു എന്നതാണ് കുമാറിന് മേല്‍ ചുമത്തിയ കുറ്റം. 

"അഖിലേഷ് ഇപ്പോള്‍ (ഭീകരവാദം) ആരോപിക്കപ്പെട്ട വ്യക്തിയാണ്. ഇതിന്‍റെ ശക്തമായ വിപരീത ഫലങ്ങള്‍ അദ്ദേഹം അനുഭവിക്കേണ്ടി വരും. ഇറാനെ പിന്തുണക്കുന്നവരെല്ലാം ഇതൊരു മുന്നറിയിപ്പായി സ്വീകരിക്കണം," അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്മെന്റ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഒരു മാസത്തിലധികം തടഞ്ഞുവെച്ചതിനു ശേഷം ഓഗസ്റ്റ്‌ 18 നാണ് ജിബ്രാള്‍ടര്‍ ഇറാന്‍ കപ്പലിനെ വിട്ടയച്ചത്. പ്രതികാരമായി ഒരു ബ്രിട്ടീഷ്‌ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു.


Latest Related News