Breaking News
യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും |
ട്രംപിന്റെ വാദം തെറ്റ്, ഇറാന്റെ ആക്രമണത്തിൽ പതിനൊന്ന് സൈനികർക്ക് പരിക്കേറ്റതായി അമേരിക്കൻ സൈന്യം 

January 17, 2020

January 17, 2020

ബാഗ്ദാദ് :  ഇറാഖിലെ സൈനിക താവളത്തിനു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ സൈനികര്‍ക്ക് പരിക്കേറ്റതായി യുഎസ് സൈന്യം വെളിപ്പെടുത്തി. പരിക്കേറ്റ 11 സൈനികരെ ചികില്‍സയ്ക്കു വിധേയമാക്കിയതായി  സൈന്യം സമ്മതിച്ചു. മിസൈല്‍ ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ഇതുവരെ യുഎസ് പ്രസിഡന്റ് ട്രംപും സൈനിക വൃത്തങ്ങളും അവകാശപ്പെട്ടിരുന്നത്.

ജനുവരി 3 ന് ഇറാനിലെ മുതിര്‍ന്ന സൈനിക കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയെയും സംഘത്തെയും വധിച്ചതിനു പ്രതികാരമായി ജനുവരി 8ന് പടിഞ്ഞാറന്‍ ഇറാഖിലെ ഐന്‍ അല്‍ അസദ് വ്യോമതാവളത്തിനും വടക്കന്‍ കുർദ് മേഖലയിലെ വ്യോമതാവളത്തിനും നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ആക്രമണസമയത്ത്, 1,500 ഓളം വരുന്ന യുഎസ് സൈനികരില്‍ ഭൂരിപക്ഷവും മേലുദ്യോഗസ്ഥരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന്  രക്ഷപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ നേരത്തേ അവകാശപ്പെട്ടിരുന്നു.

ജനുവരി 8ന് നടന്ന  ആക്രമണത്തില്‍ സൈനികര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും സ്‌ഫോടനത്തില്‍ പരിക്കേറ്റ നിരവധി പേരെ ചികില്‍സയ്ക്കു വിധേയമാക്കിയതായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ചില സൈനികരെ ജര്‍മ്മനിയിലോ കുവൈത്തിലോ ഉള്ള യുഎസ് സെന്ററുകളിലേക്ക് തുടര്‍ ചികില്‍സയ്ക്കായി കൊണ്ടുപോവുമെന്നും  അദ്ദേഹം പറഞ്ഞു.

 


Latest Related News