Breaking News
ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ |
യമനിലെ അല്‍ഖാഇദ നേതാക്കളെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചു

November 12, 2019

November 12, 2019

വാഷിങ്ടണ്‍: യമനിലെ അല്‍ഖാഇദ നേതാക്കന്മാരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് വൻ തുകയുടെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. പത്തു മില്യന്‍ ഡോളര്‍(ഏകദേശം എഴുപത്തിയൊന്നര കോടി രൂപ) വരെയുള്ള പാരിതോഷികമാണു പ്രഖ്യാപിച്ചിരിക്കുന്നത്.

അറബ് മേഖലയിലെ പ്രമുഖ അല്‍ഖാഇദ നേതാക്കളായ സഅദ് ബിന്‍ ആതിഫ് അല്‍അവ്‌ലാക്കി, ഇബ്രാഹീം അഹ്മദ് അല്‍ഖൂസി എന്നിവരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്കാണു പാരിതോഷികം നല്‍കുന്നത്. യമനിലെ ഷബ്‌വാഹ് പ്രവിശ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന സഅദ് ബിന്‍ ആതിഫിന്റെ തലയ്ക്ക് ആറ് മില്യന്‍ ഡോളറും അല്‍ഖാഇദയുടെ അറബ് മേഖലാ നേതാവിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന ഇബ്രാഹീം അഹ്മദിന്റെ തലയ്ക്ക് നാലു മില്യനുമാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്.

രണ്ടുപേരും അമേരിക്കയ്‌ക്കെതിരെ ആക്രമണഭീഷണിയുമായി പരസ്യമായി രംഗത്തെത്തിയിരുന്നു. പതിറ്റാണ്ടുകളായി അല്‍ഖാഇദ അംഗമാണ് അല്‍ഖൂസി. മുന്‍നേതാവ് ഉസാമയ്ക്കു കീഴിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. 2001ല്‍ പാകിസ്താനില്‍ അറസ്റ്റിലായ ഖൂസിയെ ഗ്വാണ്ടനാമോ ജയിലിലടച്ചിരുന്നു. 2010ല്‍ ഇയാള്‍ ഭീകരവാദക്കുറ്റങ്ങള്‍ സമ്മതിച്ചെങ്കിലും അമേരിക്ക പിന്നീട് വിട്ടയയ്ക്കുകയും വിചാരണയ്ക്കു മുന്നോടിയായ കരാറിനനുസൃതമായി 2012ല്‍ സുദാനിലേക്കു തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.

ഉസാമ ബിൻലാദന്റേയും അബുബക്കർ അൽ ബാഗ്ദാദിയുടെയും വധത്തിന് ശേഷം മേഖലയിൽ നിന്നും ഭീകരവാദത്തെ തുടച്ചു നീക്കാനുള്ള ശ്രമം ഊർജിതമാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.


Latest Related News