Breaking News
നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു | സൗദിയില്‍ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ അറസ്റ്റില്‍  | തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ഉംറ തീര്‍ത്ഥാടനത്തിലെ നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി | ഖത്തറിലെ ചിത്രകലാ അധ്യാപകർക്കായി നടത്തിയ ഇൻ്റർ സ്‌കൂൾ കലാമത്സരത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ അധ്യാപകന് ഒന്നാം സമ്മാനം  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ സിവിൽ സൈറ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | മാറ്റങ്ങൾ അതിവേഗം, ചരിത്രത്തിൽ ആദ്യമായി സൗദി മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നു |
അമേരിക്ക - ഇറാൻ സംഘർഷം, കുവൈത്തിൽ കനത്ത ജാഗ്രത 

January 04, 2020

January 04, 2020

കുവൈത്ത് സിറ്റി: ഇറാന്‍-അമേരിക്ക സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കുവൈത്ത് ആഭ്യന്തര സുരക്ഷ ശക്തമാക്കി.
ബാഗ്ദാദിൽ ഇന്നലെ നടന്ന ആക്രമണത്തിൽ ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് മേധാവി ഖാസിം സുലൈമാനിയടക്കം കൊല്ലപ്പെട്ടതാണ് മേഖലയില്‍ യുദ്ധഭീതി വിതച്ചത്. ആക്രമണത്തിന് പ്രതികാരമുണ്ടാവുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാഖുമായി അതിർത്തി പങ്കിടുന്ന രാജ്യമെന്ന നിലയിൽ കാര്യങ്ങൾ നിയന്ത്രണാതീതമായാൽ അത് ഏറ്റവുമധികം ബാധിക്കുക കുവൈത്തിനെയായിരിക്കും.

ബഗ്ദാദിലെ അമേരിക്കന്‍ എംബസിക്കുനേരെയുണ്ടായ ആക്രമണവും അനുബന്ധ സംഭവങ്ങളും കുവൈത്തിനെ കനത്ത ജാഗ്രതക്ക് പ്രേരിപ്പിച്ചിരുന്നു. ഇതേതുടർന്ന്  കര, വ്യോമ അതിര്‍ത്തികളിലും കടലിലും കുവൈത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുവൈത്തിലെ ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. അതേസമയം, നിലവില്‍ കുവൈത്തില്‍ സ്ഥിതി ശാന്തമാണ്. പൊതുവായ കരുതലിന്റെ ഭാഗമായാണ് വിവിധ തലങ്ങളില്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയത്. സമരം അടിച്ചമര്‍ത്തുമെന്നാണ് ഇറാഖ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇറാഖ് അതിര്‍ത്തിയില്‍ സൈന്യം ജാഗ്രതയിലാണെന്ന് മുഹമ്മദ് ഖുദ്ര്‍ വ്യക്തമാക്കി. ഇറാഖിലുള്ള കുവൈത്ത് പൗരന്മാരോട് ആള്‍ക്കൂട്ടത്തില്‍നിന്നും പൊതുനിരത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാരോട് ഇറാഖ് വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടിട്ടു.

സംഘര്‍ഷ സാഹചര്യത്തില്‍ അയല്‍രാജ്യമായ കുവൈത്തിലേക്ക് അമേരിക്ക കൂടുതല്‍ സായുധ സൈന്യത്തെ അയക്കും. 3000ത്തോളം അധിക സേനയെ തല്‍ക്കാലം അയക്കാനാണ് തീരുമാനം. കൂടുതല്‍ പേരെ ആവശ്യമാണെങ്കില്‍ പിന്നീട് പരിഗണിക്കും. ഇറാഖില്‍ ഇപ്പോള്‍ 5000 അമേരിക്കന്‍ സൈനികരുണ്ട്. ഇവര്‍ ഉള്‍പ്പെടെ 60,000 സൈനികരെയാണ് അമേരിക്ക പശ്ചിമേഷ്യയില്‍ വിന്യസിച്ചിട്ടുള്ളത്. കുവൈത്ത് ക്യാമ്ബിലുള്ള സൈനികരില്‍ ഒരു വിഭാഗം ഇറാഖ് അതിര്‍ത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്.


Latest Related News