Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾ ഇല്ലാതാക്കാനുള്ള നടപടികള്‍ ഉടൻ സ്വീകരിക്കണമെന്ന് ഫേസ്ബുക്കിനോട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങൾ

December 17, 2020

December 17, 2020

വാഷിങ്ടണ്‍: മുസ്‌ലിം വിരുദ്ധ വികാരം പ്രചരിപ്പിക്കാന്‍ അനുവദിച്ചതില്‍ സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്കിനെ വിമര്‍ശിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍. കോണ്‍ഗ്രസിലെ 30 അംഗങ്ങളാണ് വിമര്‍ശനം ഉന്നയിച്ച് ഫേസ്ബുക്കിന് കത്തയച്ചത്. ഫേസ്ബുക്കിലെ മുസ്‌ലിം വിരുദ്ധ പ്രചരണങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ഫേസ്ബുക്കിനോട് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. 

ഫേസ്ബുക്ക് തങ്ങളുടെ വിജയം ആഘോഷിക്കുമ്പോള്‍ മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷം ഉയര്‍ത്താന്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് അംഗമായ ഡെബി ഡിംഗല്‍ കുറ്റപ്പെടുത്തി. ഇത് മ്യാന്‍മറില്‍ ഫേസ്ബുക്ക് ഉപയോഗിച്ച് റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ അക്രമം നടത്തിയതു പോലെയും ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിങ്ങള്‍ക്കു നേരെ നടന്ന വെടിവെപ്പ് പോലെയുമുള്ള അക്രമ സംഭവങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുമെന്നും അവര്‍ പറഞ്ഞു. 


Also Read: നൊമ്പരമായി ആ പുതപ്പുകള്‍; അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി ലിബിയന്‍ തീരത്ത് നാല് കുട്ടികളുടെ മൃതദേഹങ്ങള്‍ അടിഞ്ഞു


ഡെബി ഡിംഗലിന്റെ നേതൃത്വത്തിലാണ് 30 ഡെമോക്രാറ്റിക് അംഗങ്ങള്‍ ഫേസ്ബുക്കിന്  കത്തയച്ചത്. മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള മാരകമായ പോസ്റ്റുകള്‍ പ്രചരിക്കുന്നതില്‍ ഫേസ്ബുക്കിനുള്ള പങ്ക് അവഗണിച്ചു കൊണ്ട് അവര്‍ക്ക് തങ്ങളുടെ വിജയം ആഘോഷിക്കാന്‍ കഴിയില്ലെന്നും ഡെബി പറഞ്ഞു. 

അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ഫേസ്ബുക്ക് ഉപയോഗിച്ചുവെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തില്‍ പറഞ്ഞു. അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ്, ഇല്‍ഹാന്‍ ഒമര്‍, റാഷിദ ത്വലാബ്, മാര്‍ക്ക് പോകന്‍, പ്രമീള ജയപാല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ഫേസ്ബുക്കിന് അയച്ച കത്തില്‍ ഒപ്പു വച്ചു.  

ഈ സംഭവങ്ങളിലെല്ലാം ഫേസ്ബുക്ക് പേജുകള്‍, ഇവന്റുകള്‍, പോസ്റ്റുകള്‍, മറ്റ് ഉള്ളടക്കങ്ങള്‍ തുടങ്ങിയവ ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് വളരെ വൈകി പ്രതികരിക്കുകയോ അവഗണിക്കുകയോ ആണ് ചെയ്യുന്നത്. 

ഇത്തരം ഉള്ളടക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അതിനോടുള്ള ഫേസ്ബുക്കിന്റെ പതുക്കെയുള്ള പ്രതികരണവും ദുര്‍ബലമായ സമുദായങ്ങള്‍ക്കെതിരായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാത്ത നടപടിയും സൂചിപ്പിക്കുന്നത് മുസ്‌ലിം വിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാന്‍ ഫേസ്ബുക്ക് അനുവദിക്കുന്നു എന്നാണ്. ഇത് അപകടകരമാണ്. -കത്തില്‍ പറയുന്നു. 


Don't Miss: റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ ബോട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് മനുഷ്യക്കടത്ത് സംഘം; കരളലിയിക്കുന്ന വീഡിയോ


വിവിധ ആവശ്യങ്ങളുടെ പട്ടിക കത്തിലൂടെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഫേസ്ബുക്കിന് മുന്നില്‍ വച്ചു. മുസ്‌ലിം വിരുദ്ധതതയെയും വിദ്വേഷ ഗ്രൂപ്പുകളെയും അഭിസംബോധന ചെയ്യുന്ന ഒരു വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കുക, മുസ്‌ലിം വിരുദ്ധ അക്രമങ്ങളിലെയും വംശഹത്യയിലെയും ഫേസ്ബുക്കിന്റെ പങ്കിനെ കുറിച്ച് ഒരു മൂന്നാം കക്ഷിയെ കൊണ്ട് അവലോകനം ചെയ്യിക്കുക എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ മുന്നോട്ട് വച്ചത്.

തങ്ങളുടെ ജീവനക്കാര്‍ക്ക് പൗരാവകാശ പ്രശ്‌നങ്ങളില്‍ പരിശീലനം നല്‍കാന്‍ കോണ്‍ഗ്രസ് ഫേസ്ബുക്കിനോട് ആവശ്‌പ്പെട്ടു. മുസ്‌ലിങ്ങളോടുള്ള വിദ്വേഷം നിറഞ്ഞ ഉള്ളടക്കം എങ്ങനെ നിര്‍ണ്ണയിക്കാമെന്നും കത്തില്‍ ഫേസ്ബുക്കിനോട് ആരാഞ്ഞു. 

മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളെയും വിദ്വേഷങ്ങളെയും ഫലപ്രദമായി അഭിസംബോധന ചെയ്യാനുള്ള ഇഛാശക്തി ഫേസ്ബുക്കിന് ഇല്ലെന്നാണ് തങ്ങള്‍ മനസിലാക്കുന്നത്. ഈ പറഞ്ഞ നടപടികള്‍ ഉടന്‍ നടപ്പിലാക്കിക്കൊണ്ട് ഫേസ്ബുക്കിലെ മുസ്‌ലിം വിരുദ്ധ ഉള്ളടക്കങ്ങളും മുസ്‌ലിം വിരുദ്ധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതും ഇല്ലാതാക്കാന്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെടുന്നതായും കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍ ഫേസ്ബുക്കിനോട് കത്തില്‍ ആവശ്യപ്പെട്ടു.  


Also Read: ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നത് ഇറാന് വളരെ സന്തോഷമുള്ള കാര്യമാണെന്ന് റുഹാനി


മുസ്‌ലിങ്ങളെ ആക്രമിക്കാനാി ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി ലോകത്തിന്റെ പലഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ മ്യാന്‍മര്‍ സൈനികര്‍ വ്യാപകമായി ഫേസ്ബുക്കിനെ ഉപയോഗിക്കുന്നുണ്ടെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ 2018 ല്‍ പുറത്തു വന്നിരുന്നു. 

അക്രമത്തിന് പ്രേരിപ്പിക്കുന്നത് തടയാന്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്ന് 2018 നവംബറില്‍ ഫേസ്ബുക്ക് കുറ്റസമ്മതം നടത്തിയിരുന്നു.

2019 ല്‍ ന്യൂസിലാന്റില്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുകയായിരുന്ന 51 മുസ്‌ലിങ്ങളെ വെടിവെച്ച് കൊന്ന തോക്കുധാരി തന്റെ അക്രമം 17 മിനുറ്റ് നേരം തടസമില്ലാതെ ഫേസ്ബുക്കില്‍ ലൈവായി കാണിച്ചിരുന്നു. 

ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. രാജ്യത്തെ ഭരണകക്ഷിയും തീവ്ര ഹിന്ദുത്വ പാര്‍ട്ടിയുമായ ബി.ജെ.പിയുമായി ഫേസ്ബുക്ക് സഹകരിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുസ്‌ലിങ്ങള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കളുടെ പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്യാതിരുന്നത് വ്യാപകമായ വിമര്‍ശനത്തിന് ഇടയൊരുക്കിയിരുന്നു.


ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News