Breaking News
'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം |
ഖത്തറിനെതിരായ ഉപരോധം ഉടൻ അവസാനിക്കുമെന്ന് അമേരിക്കൻ വ്യോമസേനാ മേധാവി

December 24, 2019

December 24, 2019

ദുബായ് : ഗൾഫ് അറബ് രാജ്യങ്ങൾക്കിടയിലെ തർക്കം ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് വ്യോമസേനാ മേധാവി ഡേവിഡ് ഗോൾഡ്ഫെയ്ൻ പറഞ്ഞു. ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ  സൈനിക ശേഷി ഏകീകരിക്കാൻ ഗൾഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധമാണ് ഇതിന് തടസ്സം നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിൽ റോയിട്ടേഴ്‌സ് റിപ്പോർട്ടർ ഉപരോധവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ്  അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉപരോധം ഉടൻ പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും കൃത്യമായ ഒരു രാഷ്ട്രീയ പരിഹാരത്തിലേക്കെത്താൻ അവർക്ക് കഴിയുമെന്നും ഗോൾഡ്ഫെയ്ൻ പ്രത്യാശ പ്രകടിപ്പിച്ചു.മിഡിൽ ഈസ്റ്റ് ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പിൽ പങ്കെടുക്കാൻ സൗദി,യു.എ.ഇ,ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ അവസാന നിമിഷം ടീമുകളെ ഖത്തറിലേക്കയച്ചത് മഞ്ഞുരുക്കത്തിന്റെ സൂചനയായി അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തിയിരുന്നു.ഇതിന് പിന്നാലെ റിയാദിൽ ചേർന്ന ജിസിസി ഉച്ചകോടിക്ക് ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അനുരഞ്ജന ശ്രമങ്ങൾ തുടരുന്നതായും ഇതുമായി ബന്ധപ്പെട്ട പുരോഗതികൾ  മാധ്യമ ശ്രദ്ധയിൽ നിന്ന് ഒഴിവാക്കുന്നതായിരിക്കും ഉചിതമെന്നും സൗദി വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു. 

ഖത്തർ-ഗൾഫ് വാർത്തകൾ കൃത്യമായി ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങളല്ലാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News