Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
വിവേചനങ്ങളെ പ്രതിരോധിക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമെന്ന് യു.എൻ

December 03, 2019

December 03, 2019

ദോഹ : തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഖത്തർ നടപ്പിലാക്കിയ പരിഷ്കരണങ്ങൾ യു.എൻ പ്രത്യേക റാപ്പോർട്ടർ പ്രശംസിച്ചു. വംശീയ വിവേചനം,വർഗീയത,അസഹിഷ്ണുത,സെനോഫോബിയ എന്നിവയുടെ ആധുനിക വകഭേദങ്ങൾ കൈകാര്യം ചെയ്യുന്ന യു.എൻ റാപ്പോർട്ടർ ടെൻഡയിൽ ആച്ചിയമാണ് ഈ മേഖലയിൽ ഖത്തർ നടപ്പാക്കിയ പരിഷ്കരണങ്ങളെ അഭിനന്ദിച്ചത്. 2022 ന്റെ തുടക്കത്തിൽ രാജ്യം നടപ്പാക്കാനിരിക്കുന്ന അധിക പരിഷ്കാരങ്ങളെ കുറിച്ചും അവർ വിശദീകരിച്ചു. നവംബർ 23 മുതൽ ഡിസംബർ ഒന്നുവരെ നടത്തിയ ഖത്തർ സന്ദർശനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.

സർക്കാർ ഉദ്യോഗസ്ഥർ,അക്കാദമിക്,വംശീയ,മത ന്യുനപക്ഷ പ്രതിനിധികൾ എന്നിവരുമായി ആച്ചിയം കൂടിക്കാഴ്ച നടത്തിയിരുന്നു. വംശീയതയെ ചെറുക്കാനുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയെ ആച്ചിയം അഭിനന്ദിച്ചു. രാജ്യം . സന്ദർശിക്കാനും കുറഞ്ഞവരുമാനക്കാരായ വിദേശ തൊഴിലാളികളെ നേരിൽ കാണാനും ക്ഷണിച്ച ഖത്തറിനോട് നന്ദിയുണ്ട്. എല്ലാ സ്ഥലങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാനും തൊഴിലാളികളെ നേരിൽ കാണാനും അവസരമൊരുക്കിയ സർക്കാർ ഇക്കാര്യത്തിലുള്ള അവരുടെ പ്രതിജ്ഞാബദ്ധതയാണ് തെളിയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.


Latest Related News