Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍: നെതന്യാഹുവിന്റെ പ്രസ്താവനയ്‌ക്കെതിരെ രാജ്യാന്തര പ്രതിഷേധം

September 12, 2019

September 12, 2019

തെല്‍അവീവ്: വെസ്റ്റ് ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ രാജ്യാന്തര പ്രതിഷേധം ഉയരുന്നു. നെതന്യാഹുവിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് യു.എന്നും അറബ് നേതാക്കളും രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഉള്‍ക്കൊള്ളുന്ന വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ ഇസ്രായേലിലേക്കു കൂട്ടിച്ചേര്‍ക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ വിവാദ പ്രസ്താവന.

നെതന്യാഹുവിന്റെ നീക്കത്തെ യു.എന്‍ പ്രതിനിധി ശക്തമായി അപലപിച്ചു. അത്തരമൊരു പദ്ധതിക്ക് രാജ്യാന്തര നിയമങ്ങളുടെ ഒരു പിന്‍ബലവുമുണ്ടാകില്ലെന്ന് യു.എന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കാനുള്ള നെതന്യാഹുവിന്റെ നീക്കം അതിക്രമമാണെന്ന് അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ആരോപിച്ചു. പ്രഖ്യാപനം മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതൽ അപകടരമായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണെന്നും യോഗം സൂചിപ്പിച്ചു. സമാധാന പ്രക്രിയയിലെ പുരോഗതിക്കുള്ള സാധ്യതകളെ അട്ടിമറിക്കുന്നതാണ് നെതന്യാഹുവിന്റെ പ്രസ്താവനയെന്നും അറബ് ലീഗ്  പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇസ്രായേലിന്റെ നിരന്തരമായ രാജ്യാന്തര നിയമലംഘനങ്ങളെ ഖത്തര്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് സൗദി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍-ഒ.ഐ.സിയോട് ആവശ്യപ്പെട്ടു. തുര്‍ക്കിയും ജോര്‍ദാനും അടക്കമുള്ള പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.


Latest Related News