Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കൊറോണ വൈറസ്: യു.കെയുടെ റെഡ് ട്രാവല്‍ ലിസ്റ്റില്‍ ഖത്തറും ഒമാനും 

March 16, 2021

March 16, 2021

ലണ്ടന്‍: കൊവിഡ്-19 രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി യു.കെ ഏര്‍പ്പെടുത്തിയ റെഡ് ട്രാവല്‍ ലിസ്റ്റ് വീണ്ടും പുതുക്കി. ഖത്തര്‍, ഒമാന്‍, എത്യോപ്യ, സൊമാലിയ എന്നീ രാജ്യങ്ങള്‍ യു.കെയുടെ റെഡ് ട്രാവല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ പുതുക്കിയ റെഡ് ട്രാവല്‍ ലിസ്റ്റ് പ്രാബല്യത്തില്‍ വരും. 

സ്‌കോട്ട്‌ലന്റ്, വെയില്‍സ്, വടക്കന്‍ അയര്‍ലാന്റ് എന്നിവിടങ്ങളിലും ഈ റെഡ് ട്രാവല്‍ ലിസ്റ്റ് ബാധകമാണ്. എന്നാല്‍ ഇവിടങ്ങളില്‍ പ്രാദേശികമായ ക്വാറന്റൈന്‍ നിയമങ്ങള്‍ ഉണ്ട്. 

കൊറോണ വൈറസിന്റൈ അപകട സാധ്യത ഏറിയ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് യു.കെ പൗരന്മാര്‍ക്ക് മാത്രമേ യു.കെയിലേക്ക് യാത്ര ചെയ്യാന്‍ കഴിയൂ. ഇവര്‍ 1750 ബ്രിട്ടീഷ് പൗണ്ട് നല്‍കി സര്‍ക്കാര്‍ അംഗീകൃത ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന്‍ പാക്കേജ് ബുക്ക് ചെയ്യാതെ യു.കെയില്‍ എത്തിയാല്‍ 4000 പൗണ്ട് പിഴ ഈടാക്കുകയും ചെയ്യും. 

അതേസമയം പോര്‍ച്ചുഗല്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളെ റെഡ് ട്രാവല്‍ ലിസ്റ്റില്‍ നിന്ന് യു.കെ ഒഴിവാക്കി. ഈ രാജ്യങ്ങളില്‍ നിന്ന് കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ യു.കെയിലെത്താന്‍ സാധ്യത കുറവാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് രണ്ട് രാജ്യങ്ങളെയും ഒഴിവാക്കിയത്. 

ഈ രാജ്യങ്ങളില്‍ നിന്ന് യു.കെയിലെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങളില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ പത്ത് ദിവസം വീട്ടില്‍ സ്വയം ഐസൊലേഷനില്‍ കഴിയണം. കൂടാതെ രണ്ടാം ദിവസവും എട്ടാം ദിവസവും പൊവിഡ് പരിശോധന നടത്തുകയും വേണം. അഞ്ചാം ദിവസം ടെസ്റ്റ് ചെയ്ത് നെഗറ്റീവായാല്‍ ഐസൊലേഷന്‍ അവസാനിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News