Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഗൾഫിൽ മഞ്ഞുരുക്കം,സമാധാന ശ്രമങ്ങളെ അഭിനന്ദിച്ച് ഒടുവിൽ യു.എ.ഇയും

December 08, 2020

December 08, 2020

ദുബായ് : ഖത്തറിനെതിരായ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ കുവൈത്തും അമേരിക്കയും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് ഒടുവിൽ യു.എ.ഇയും രംഗത്തെത്തി.യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷാണ് ഇപ്പോൾ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളിൽ കുവൈത്തിനെയും അമേരിക്കയെയും അഭിനന്ദിച്ച് ട്വിറ്ററിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.നാല് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇപ്പോൾ നടക്കുന്ന ശ്രമങ്ങളെ പ്രശംസിച്ച അദ്ദേഹം,വിജയകരമായ ഗൾഫ്-അറബ് ഉച്ചകോടിക്കായി യു.എ.ഇ കാത്തിരിക്കുകയാണെന്നും ട്വീറ്റ് ചെയ്തു.ഗൾഫ് പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്ന കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് യു.എ.ഇ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് വെളിപ്പെടുത്തുന്നത്.

ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള സമവായ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടായതായും ഇരുപക്ഷവും ഒത്തുതീര്‍പ്പിന്‍റെ അടുത്തെത്തിയെന്നും കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹമ്മദ് നാസര്‍ അസ്സബാഹ് രണ്ടു ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.തുടർന്ന് ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാനും സൗദി വിദേശകാര്യ മന്ത്രിയും യു.എൻ.സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറാസ് ഉൾപ്പെടെയുള്ള ലോക നേതാക്കളും കുവൈത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.എന്നാൽ യു.എ.ഇ ഇതുവരെ ഈ വിഷയത്തിൽ പുലർത്തിയ മൗനം വീണ്ടും ആശങ്കകൾക്ക് ഇടയാക്കിയിരുന്നു.ഇതിനിടെ യു.എ.ഇയെ ലക്ഷ്യമാക്കി ചില രാജ്യങ്ങളെ ഒഴിവാക്കിയാണ് ഇപ്പോഴത്തെ അനുരഞ്ജന നീക്കങ്ങൾ നടക്കുന്നതെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ചില വിദേശ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു.ഇത് നിഷേധിച്ച കുവൈത്ത് വിദേശകാര്യ മന്ത്രി എല്ലാ കക്ഷികളെയും ഉൾപ്പെടുത്തിയാണ് അന്തിമ കരാറിന് രൂപം നൽകുകയെന്ന് വ്യക്തമാക്കിയിരുന്നു.

പ്രശ്നപരിഹാരം തൊട്ടടുത്തെത്തിയ ഘട്ടങ്ങളിലെല്ലാം നിഷേധാത്മക നിലപാടുകൾ പരസ്യമായി പ്രഖ്യാപിക്കാറുള്ള അൻവർ ഗർഗാഷ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പുലർത്തിയ മൗനവും ഒടുവിൽ സമാധാന നീക്കങ്ങളെ അഭിനന്ദിച്ചു രംഗത്തെത്തിയതും നല്ല സൂചനയായാണ് വിദേശ മാധ്യമങ്ങൾ വിലയിരുത്തുന്നത്.ഈ മാസം ബഹറിനിൽ നടക്കുന്ന ഗൾഫ് ഉച്ചകോടിയിൽ ഉപരോധം ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിർണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News