Breaking News
ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം |
യു.എ.ഇയിൽ ഇന്ന് പതിനൊന്നു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു,രോഗബാധിതർ 85 ആയി  

March 12, 2020

March 12, 2020

ദുബായ് : യു.എ.ഇ യിൽ ഇന്ന് (വ്യാഴാഴ്ച) പുതുതായി പതിനൊന്നു പേരിൽ കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 85 ആയി.ഇതുവരെ രോഗബാധിതരായവരിൽ 17 പേർ രോഗവിമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രണ്ട് ഇറ്റാലിയൻ പൗരന്മാരും
വിദേശയാത്രകഴിഞ്ഞു രാജ്യത്ത് തിരിച്ചെത്തിയവരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേർ വീതം ഇറ്റലിയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നും ഉള്ളവരാണ്. കാനഡ,ജർമനി,പാക്കിസ്ഥാൻ,റഷ്യ,ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ.ഒരാൾ യു.എ.ഇ പൗരനാണ്.

പുതുതായി രോഗബാധ കണ്ടെത്തിയ പതിനൊന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗപ്രതിരോധത്തിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും രാജ്യത്ത് ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News