Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ജപ്പാനിൽ നാശം വിതച്ച് ഹാഗിബിസ് ചുഴലിക്കാറ്റ്,രക്ഷാപ്രവർത്തനം തുടരുന്നു 

October 13, 2019

October 13, 2019

ടോക്കിയോ : ജപ്പാനിൽ നാശം വിതച്ച് ഹാഗിബിസ് ചുഴലിക്കാറ്റ്. ശകാതമായ കാറ്റിനെ തുടർന്ന് അഞ്ച് പേർ മരിച്ചു, നിരവധി ആളുകൾക്ക് പരുക്കേറ്റു. ടോക്കിയോയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ചുഴലിക്കാറ്റിൽ വൈദ്യുതി വിതരണവും റോഡ് യാത്രയും തടസപ്പെട്ടു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

ഹാഗിബിസ് ചുഴലിക്കാറ്റിനെത്തുടർന്ന് ജനങ്ങളോട് ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടു. തോച്ചിഗി, ഇബരാഗി, ഫുകുഷിമ, മിയാഗി, ലിഗത് എന്നിവിടങ്ങളിൽ അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് പേർ കനഗാവ പ്രദേശത്തും ഒരാൾ ഗൺമ പ്രദേശത്തുമാണ് മരിച്ചത്. ചുഴലിക്കാറ്റ് മൂലമുണ്ടായ ടൊർണാഡോയിലാണ് മറ്റൊരാൾ മരിച്ചത്. 33 പേർക്ക് പരുക്കേറ്റു. ഗോതെൻബ നഗരത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. ടോക്കിയോയിലെ മിക്ക പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞു പോകാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് പേരെയാണ് ഇത് ബാധിക്കുക.

കനത്ത മഴയെത്തുടർന്ന് മൂന്ന് അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിടാൻ ആലോചിക്കുന്നതായി അധികൃതർ അറിയിച്ചു. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകും. ടോക്കിയോയിലെയും പരിസരപ്രദേശങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ട്രെയിൻ ഗതാഗതവും താറുമാറായി. മിക്കയിടങ്ങളിലും വൈദ്യുതിയും മുടങ്ങിയിട്ടുണ്ട്. മോശം കാലവസ്ഥയെ തുടർന്ന് റഗ്ബി ലോക ചാമ്പ്യൻഷിപ്പിലെ രണ്ട് മത്സരങ്ങൾ ഉപേക്ഷിച്ചു. ഫോർമുല വൺ ജപ്പാനീസ് ഗ്രാൻഡ്പ്രി മത്സരങ്ങളും മാറ്റിവെച്ചു.

കാറ്റഗറി മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹാഗിബിസ് ചുഴലിക്കാറ്റ് മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയിലാണ് വീശിയടിക്കുന്നത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 100 മുതൽ 130 കിലോമീറ്റായി ചുരുങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേഗത കുറഞ്ഞാലും അപകട ഭീഷണി ഒഴിയില്ലെന്നും അധികൃതർ പറയുന്നു. 60 വർഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ കാറ്റാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോർട്ടുകൾ. 1958ൽ ജപ്പാനിലുണ്ടായ ചുഴലിക്കാറ്റുമായാണ് ഹാഗിബിസിനെ താരതമ്യം ചെയ്യുന്നത്. അന്നുണ്ടായ ചുഴലിക്കാറ്റിൽ 1200 പേർ മരിച്ചിരുന്നു.


Latest Related News