Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
2022 ഖത്തര്‍ ലോകകപ്പിനുള്ള രണ്ട് സ്റ്റേഡിയങ്ങള്‍ മെയ് മാസത്തില്‍ തുറക്കും; ലുസൈല്‍ സ്റ്റേഡിയം ഡിസംബറില്‍

December 30, 2020

December 30, 2020

ദോഹ: 2022 ഖത്തര്‍ ലോകകപ്പിനായുള്ള രണ്ട് സ്റ്റേഡിയങ്ങള്‍ അടുത്ത വര്‍ഷം മെയ് മാസത്തില്‍ തുറക്കും. ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ പുറത്തിറക്കിയ 2021 ലെ ഖത്തര്‍ കലണ്ടറിലാണ് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടന തിയ്യതികള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 


Also Read: സ്വന്തമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇറാന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്


കലണ്ടറില്‍ പറയുന്നത് പ്രകാരം അല്‍ തുമാമ സ്റ്റേഡിയം, റാസ് അബു അബൗദ് സ്റ്റേഡിയം എന്നിവ 2021 മെയ് മാസത്തില്‍ ഉദ്ഘാടനം ചെയ്യും. അടുത്ത വര്‍ഷത്തെ അമീര്‍ കപ്പിനോട് അനുബന്ധിച്ചാണ് ഈ സ്‌റ്റേഡിയങ്ങള്‍ തുറക്കുക. 


അൽ തുമാമ സ്റ്റേഡിയം നിർമ്മാണത്തിനിടെ

80,000 പേര്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ കാണാന്‍ കഴിയുന്ന ലുസൈല്‍ സ്റ്റേഡിയവും അടുത്ത വര്‍ഷം ഉദ്ഘാടനം ചെയ്യുമെന്ന് കലണ്ടറില്‍ പറയുന്നു. ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരം നടക്കുന്ന ലുസൈല്‍ സ്റ്റേഡിയം 2021 ഡിസംബറിലാണ് തുറക്കുക. 


റാസ് അബു അബൗദ് സ്റ്റേഡിയം നിർമ്മാണത്തിനിടെ

ഖത്തര്‍ ലോകകപ്പിനായുള്ള നാല് സ്റ്റേഡിയങ്ങള്‍ അടുത്തിടെ തുറന്നിരുന്നു. അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയം, അല്‍-ജനൗബ് സ്റ്റേഡിയം, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, നവീകരിച്ച ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവയാണ് അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട സ്റ്റേഡിയം. അമീര്‍ കപ്പ് ഫൈനല്‍ മത്സരം നടത്തിക്കൊണ്ട് ഖത്തര്‍ ദേശീയദിനമായ ഡിസംബര്‍ 18 നാണ് അല്‍ റയ്യാന്‍ സ്‌റ്റേഡിയം തുറന്നത്. 


ലുസൈൽ സ്റ്റേഡിയം നിർമ്മാണത്തിനിടെ

40,000 കാണികള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്‌റ്റേഡിയമാണ് അല്‍ തുമാമ. ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക. 5,15,400 ചതുരശ്രമീറ്റർ വിസ്തീർണമുള്ള അൽ തുമാമ സ്റ്റേഡിയം പരമ്പരാഗത തലപ്പാവിന്റെ ആകൃതിയിലാണ് നിർമ്മിക്കുന്നത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News