Breaking News
എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  |
ട്വന്റി-ട്വന്റി ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടത്തും

June 06, 2021

June 06, 2021

ദുബായ് : ട്വന്റി-20 ലോകകപ്പ്  യു.എ.ഇലും, ഒമാനിലുമായി നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് ബി.സി.സി.ഐ ഇക്കാര്യത്തില്‍ സമ്മതമറിയിച്ചതായി അനൗദ്യോഗിക സ്ഥിതീകരണങ്ങളുണ്ട്. കോവിഡ് വ്യാപനം കൂടിയതിനാല്‍ ഇന്ത്യയില്‍ ലോകകപ്പ് നടത്താന്‍ ഐ.സി.സിക്ക് അതൃപ്തിയുണ്ടെങ്കിലും തീരുമാനമെടുക്കാന്‍ ബി.സി.സി.ഐയ്ക്ക് ജൂണ്‍ 28 വരെ സമയം അനുവദിച്ചിട്ടുണ്ട്.

കോവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ സ്ഥിതി വഷളായേക്കുമെന്ന സാഹചര്യവും ഐ.സി.സിയെ അലട്ടുന്നുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് വേദി ഇന്ത്യക്ക് പുറത്തേക്ക് മാറ്റുന്നത്.


Latest Related News