Breaking News
സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  |
കോവിഡ് വ്യാപനം തുടങ്ങിയ ശേഷമുള്ള എർദോഗന്റെ ആദ്യസന്ദർശനം ഖത്തറിലേക്കെന്ന് തുർക്കി മാധ്യമം 

July 02, 2020

July 02, 2020

ദോഹ: കോവിഡ് വ്യാപനം തുടങ്ങിയ ശേഷമുള്ള തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ ആദ്യ സന്ദർശനം തുർക്കിയിലേക്കായിരിക്കുമെന്ന് തുർക്കി മാധ്യമമായ ഹുറിയത് ഡെയിലി ന്യൂസ് റിപ്പോർട്ട് ചെയ്തു.വ്യാഴാഴ്ച എർദോഗൻ ഖത്തറിൽ എത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി റജബ് ത്വയ്യിബ് എർദോഗൻ കൂടിക്കാഴ്ച നടത്തും.കൊറോണ വൈറസ് വ്യാപനം തുടങ്ങിയ ശേഷം തുര്‍ക്കി പ്രസിഡന്റ് നടത്തുന്ന ആദ്യവിദേശ പര്യടനമാണിത്.

'സഹോദര രാഷ്ട്രങ്ങളിലെ ഇരു നേതാക്കളും നേതാക്കള്‍ പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറുമെന്ന് തുര്‍ക്കിയിലെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറേറ്റ് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയില്‍ അറിയിച്ചു.

ധനകാര്യ മന്ത്രി ബെറാത്ത് അല്‍ബയറക്, പ്രതിരോധ മന്ത്രി ഹുലുസി അകാര്‍, കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫഹ്‌റെറ്റിന്‍ അല്‍തുന്‍, പ്രസിഡന്‍ഷ്യല്‍ വക്താവ് ഇബ്രാഹിം കലിന്‍, ദേശീയ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ മേധാവി ഹകാന്‍ ഫിദാന്‍ എന്നിവര്‍ തുര്‍ക്കി പ്രതിനിധി സംഘത്തിലുണ്ടാകും.

ഖത്തറും തുർക്കിയും തമ്മിൽ ശക്തമായ ഉഭയകക്ഷി ബന്ധമാണ് നിലവിലുള്ളത്. ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഉപരോധം ഏർപെടുത്തിയപ്പോൾ ആദ്യം പിന്തുണയുമായി കൂടെ നിന്ന രാജ്യമാണ് തുർക്കി. ഉപരോധം ആരംഭിച്ച് 48 മണിക്കൂറിനുള്ളില്‍ തുര്‍ക്കി അവശ്യ ഭക്ഷ്യവസ്തുക്കള്‍ പ്രത്യേക വിമാനങ്ങളിൽ ഖത്തറിൽ എത്തിച്ചിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൈനിക ബന്ധത്തിന്റെ ഭാഗമായി 2015 മുതല്‍ ഖത്തറില്‍ തുര്‍ക്കി സൈനിക താവളം പ്രവർത്തിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News