Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഗൾഫിൽ കൂടുതൽ അനുരഞ്ജന നീക്കങ്ങൾ,യു.എ.ഇയുടെ പ്രസ്താവന സ്വാഗതം ചെയ്ത് തുർക്കി 

January 13, 2021

January 13, 2021

അങ്കാറ : തുർക്കിയുമായി മികച്ച ബന്ധം പുലർത്താൻ തയ്യാറാണെന്ന യു.എ.ഇയുടെ പ്രഖ്യാപനത്തെ തുർക്കി സ്വാഗതം ചെയ്തു. യുഎഇയുടെ പ്രഖ്യാപനത്തെ “പോസിറ്റീവ്” നടപടിഎന്നാണ്  തുർക്കിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്.'മിഡിൽ ഈസ്റ്റ് ഐ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയിലാക്കാനുള്ള സാദ്ധ്യതകൾ തുറന്നിട്ടിരിക്കുകയാണെന്ന യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എമിറാത്തി സർക്കാരിനെ ദുർബലപ്പെടുത്താൻ തുർക്കി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ ഇപ്പോഴും പറയാറുള്ളത് പോലെ, യുഎഇയാണ്  ഞങ്ങളുടെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചത്. അതേസമയം,ഞങ്ങൾ ഒരിക്കലും അവരെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല.' പേര് വെളിപ്പെടുത്തരുതെന്ന നിർദ്ദേശത്തോടെ തുർക്കി ഉദ്യോഗസ്ഥൻ പറഞ്ഞതായി മിഡിൽ ഈസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു.

തുർക്കിയുടെ അതിർത്തി തർക്കം പോലുള്ള പ്രശ്നങ്ങളൊന്നും നിലവിൽ ഇല്ലെന്നും തുർക്കിയുമായുള്ള ബന്ധം നല്ല നിലയിലാക്കുന്നത് രണ്ടു രാജ്യങ്ങളുടെയും പരമാധികാരത്തെ മാനിക്കുമെന്നുമായിരുന്നു അൻവർ ഗർഗാഷിന്റെ പ്രസ്താവന.അതേസമയം,മുസ്‌ലിം ബ്രദർഹുഡിനെ പിന്തുണക്കുന്നത് അങ്കാറ അവസാനിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.

ജനുവരി അഞ്ചിന് സൗദിയിലെ അൽ ഉലയിൽ ചേർന്ന ജിസിസി ഉച്ചകോടിക്ക് പിന്നാലെ  തുർക്കിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഗൾഫ് രാജ്യങ്ങൾ ശ്രമം തുടങ്ങിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക
 


Latest Related News