Breaking News
നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ |
'ക്യാര്‍' ഭീഷണി,ഒമാൻ തീരത്ത് അഞ്ച് ദിവസം ജാഗ്രതാ നിര്‍ദ്ദേശം

October 28, 2019

October 28, 2019

മസ്കത്ത് : അറബിക്കടലില്‍ രൂപപ്പെട്ട 'ക്യാര്‍' ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നിന്നും 1350 കിലോമീറ്റര്‍ അകലെ എത്തിയതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്‍റെ തീവ്രത കാറ്റഗറി 4 ലേക്ക് മാറിയിട്ടുണ്ട്.അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചിരിക്കുകയാണ്.

അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു. പന്ത്രണ്ടു വര്‍ഷത്തിന് ശേഷം അറബിക്കടലില്‍ രൂപപെടുന്ന അതി തീവ്രത കൂടിയ ചുഴലിക്കാറ്റാണ് ക്യാര്‍.

കാറ്റിന് മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ ഉപരിതല വേഗത ഉള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു. തീവ്ര ചുഴലിക്കാറ്റായി മാറുന്ന 'ക്യാര്‍' അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ ഒമാന്റെ തെക്കന്‍ ഭാഗത്തും തുടര്‍ന്ന് യമന്‍ തീരത്തും ആഞ്ഞടിക്കുവാന്‍ സാധ്യത ഉണ്ട്.


Latest Related News