Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
സൗദിയിൽ യാത്രാ വിലക്ക് ഇന്ന് രാത്രി മുതൽ,വീണ്ടും  കർഫ്യുവിന് സാധ്യത  

February 03, 2021

February 03, 2021

ജിദ്ദ :ഇന്ത്യ ഉൾപെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തി.ഇന്ത്യ,അർജന്റീന,യു.എ.ഇ,ജർമനി,അമേരിക്ക,ഇന്തോനീസ്യ,അയർലന്റ്,ഇറ്റലി,പാക്കിസ്ഥാൻ,ബ്രസീൽ,പോർച്ചുഗൽ,ബ്രിട്ടൻ,തുർക്കി,ദക്ഷിണാഫ്രിക്ക,സ്വീഡൻ,സ്വിറ്റ്‌സർലൻഡ്,ഫ്രാൻസ്,ലെബനൻ,ഈജിപ്ത്,ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിനാണ് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അതേസമയം,ഈ രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർക്കും നയതന്ത്രജ്ഞർക്കും ആരോഗ്യപ്രവർത്തകർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും നിബന്ധനകൾക്ക് വിധേയമായി വിലക്ക് ബാധകമാവില്ല.സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള പതിനാലു ദിവസത്തിനിടെ ഈ രാജ്യങ്ങൾ വഴി കടന്നുപോയ മറ്റുരാജ്യങ്ങളിൽ നിന്നുള്ളവർക്കും വിലക്ക് ബാധകമാണ്. വിലക്ക് ഇന്ന് രാത്രി പ്രാദേശിക സമയം 9 മണി മുതൽ നിലവിൽ വരും.

ഇതിനിടെ,രാജ്യത്ത് കോവിഡ് ഭീഷണി ഉയർന്നതോടെ വീണ്ടും കർഫ്യു ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധൻ ഡോ.അഹമ്മദ് അൽഗാംദി അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News