Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഇന്ത്യയിൽ പുതിയ റോഡ് നിയമം നാളെ മുതൽ,പിഴ കുത്തനെ കൂട്ടി

August 31, 2019

August 31, 2019

സൂക്ഷിക്കുക,വാഹനവുമായി നിരത്തിലിറങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ഓർത്തില്ലെങ്കിൽ കീശ കാലിയാകും 

ന്യൂഡൽഹി : കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ ഭേദഗതികൾ നാളെ മുതൽ കേരളത്തിലും കർശനമായി നടപ്പാക്കും.വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്തിരട്ടി വരെയാണ് വർദ്ധനവ് വരുത്തിയത്. ഹെൽമറ്റില്ലാതെ വാഹനമോടിച്ച്  പൊലീസ് പിടിച്ചാൽ നൂറു രൂപയ്ക്ക് പകരം ആയിരം രൂപയാണ് പിഴയടക്കേണ്ടി വരിക.

ഓരോ നിയമലംഘനത്തിനും പിഴത്തുക കുത്തനെ കൂടിയിട്ടുണ്ട്.പ്രായപൂർത്തിയാകാത്തവർ വാഹനം നിരത്തിലിറക്കിയിൽ മാതാപിതാക്കളും വെട്ടിലാകും. രക്ഷാകർത്താവ് 25,000 രൂപ പിഴയും മൂന്ന് വർഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. വാഹനമോടിയച്ചയാൾക്ക് ലൈസൻസ് ലഭിക്കാൻ 25 വയസ്സ് വരെ കാത്തുനിൽക്കണം.

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാലും 100 രൂപയ്ക്ക് പകരം 1000 രൂപ പിഴയടക്കണം.

അമിത വേഗത്തിന് നേരത്തെ 300 രൂപ പിഴയുണ്ടായിരുന്നത് ഇനി 1000 മുതൽ 2000 രൂപ വരെയാണ് പിഴ.

ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ നേരത്തെ 500 രൂപ പിഴ അടച്ചാൽ മതിയായിരുന്നു.ഇനി 5000 രൂപ പിഴ അടക്കണം.

മദ്യപിച്ചു വാഹനമോടിച്ചാൽ 5000 രൂപയാണ് പിഴ.നേരത്തെ ഇത് രണ്ടായിരം രൂപയായിരുന്നു.

സിഗ്നൽ ലംഘനം,വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ എന്നിവയുടെ പിഴയും 1000 ൽ നിന്ന് 5000 രൂപയാക്കി ഉയർത്തി.


Latest Related News