Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് വാഹനങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ ട്രാഫിക് വകുപ്പ് പുറത്തിറക്കി

December 16, 2020

December 16, 2020

ദോഹ: ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ ട്രാഫിക് വകുപ്പ് പുറത്തിറക്കി. കാറുകള്‍ അലങ്കരിക്കുന്നതിലെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയാണ് ട്രാഫിക് വകുപ്പ് പുറത്തിറക്കിയത്. ഡിസംബര്‍ 21 വരെ ഈ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ടാകും. 

വാഹനങ്ങള്‍ക്ക് വിന്‍ഡ് ഷീല്‍ഡില്‍ നിറം ഉണ്ടാകരുത്. ദേശീയദിനത്തോട് അനുബന്ധിച്ച് വാഹനത്തിന്റെ നിറം മാറ്റാനും ആര്‍ക്കും അനുവാദമില്ല.

ഒരു വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല. എന്നാല്‍ കുടുംബങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്. 

വാഹനങ്ങള്‍ അലങ്കരിക്കുമ്പോള്‍ മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കരുത്. എല്ലാ യാത്രക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. 

അതേസമയം കോര്‍ണിഷില്‍ നടക്കുന്ന ദേശീയ ദിന പരേഡില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ എന്ന് സംഘാടകസമിതി നേരത്തേ അറിയിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News