Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖഷോഗി വധം: ഐക്യരാഷ്ട്രസഭാ നിരീക്ഷക ആഗ്‌നസ് കല്ലമാര്‍ഡിനെതിരെ സൗദി ഉന്നതോദ്യോഗസ്ഥന്‍ വധഭീഷണി മുഴക്കിയതായി വെളിപ്പെടുത്തല്‍ 

March 23, 2021

March 23, 2021

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ കുറിച്ച് പല കണ്ടെത്തലുകളും നടത്തിയ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷകയായ ആഗ്‌നസ് കല്ലമാര്‍ഡിനെതിരെ സൗദി ഉന്നതോദ്യോഗസ്ഥന്‍ വധഭീഷണി മുഴക്കിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. 

സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധയായ കല്ലമാര്‍ഡ് 2018 ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് നടന്ന ഖഷോഗിയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുകയും 100 പേജുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊലപാതകത്തിന് പിന്നിലുണ്ടെന്ന് വിശ്വസിനീയമായ തെളിവുകള്‍ സഹിതം ആഗ്‌നസ് കണ്ടെത്തിയിരുന്നു. 

ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് ആഗ്‌നസ് വധഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയത്. 2020 ജനുവരിയില്‍ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സൗദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രണ്ട് തവണ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ഐക്യരാഷ്ട്രസഭയിലെ സഹപ്രവര്‍ത്തകന്‍ തന്നോട് പറഞ്ഞുവെന്നാണ് അഭിമുഖത്തില്‍ ആഗ്‌നസ് പറഞ്ഞത്. ആഗ്‌നസ് കല്ലമാര്‍ഡിനെ ഐക്യരാഷ്ട്രസഭ നിയന്ത്രിച്ചില്ലെങ്കില്‍ അവരുടെ കാര്യം തങ്ങള്‍ നോക്കേണ്ടിവരുമെന്ന് ഉന്നതതല യോഗത്തിന് എത്തിയ മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ആഗ്‌നസ് പറഞ്ഞു. 


ആഗ്നസ് കല്ലമാര്‍ഡും ഖഷോഗിയുടെ വിധവയും

ഖഷോഗി വധം സംബന്ധിച്ച ആഗ്നസിന്റെ പ്രവര്‍ത്തനങ്ങളെ സൗദി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. ആഗ്നസിന്റെ കണ്ടെത്തലുകള്‍ക്കെതിരെ ജനീവയിലെ സൗദി നയതന്ത്രജ്ഞര്‍ ശക്തമായ രോഷമാണ് പ്രകടിപ്പിച്ചത്. 

ഖഷോഗി വധത്തെ 'അന്താരാഷ്ട്ര കൊലപാതകം' എന്നാണ് കല്ലമാര്‍ഡ് വിശേഷിപ്പിച്ചത്. ഖത്തറില്‍ നിന്ന് തനിക്ക് പണം ലഭിച്ചുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആഗ്നസ് പറഞ്ഞു. 

'നിങ്ങള്‍ക്കറിയാമോ? ആ ഭീഷണികള്‍ എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ല. എന്തായാലും കൂടുതല്‍ ഭീഷണികള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞാന്‍ ചെയ്യേണ്ടത് ഞാന്‍ ചെയ്യണം. ചെയ്യുന്നത് ശരിയാണെന്ന് ഉറപ്പുല്‌ളതിനാല്‍ ഇത്തരം ഭീഷണികള്‍ എന്നെ തടയില്ല.' -ആഗ്നസ് പറഞ്ഞു. 

നിയമവിരുദ്ധമായ കൊലപാതകങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടറാണ് ആഗ്നസ്. ഈ മാസം അവര്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറലാകും.


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News