Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
സിറിയയിലെ പ്രശ്‌നപരിഹാരത്തിനുള്ള വഴികള്‍ കണ്ടെത്തേണ്ട സമയമായെന്ന് ഖത്തര്‍

March 16, 2021

March 16, 2021

ദോഹ: സിറിയയിലെ പ്രശ്‌നങ്ങള്‍ക്ക് ജനീവ 1 പ്രസ്താവനയുടെയും യു.എന്‍ രക്ഷാസമിതി പ്രമേയം 2254 ന്റെയും അടിസ്ഥാനത്തില്‍ യഥാര്‍ത്ഥവും സമഗ്രഹവുമായ രാഷ്ട്രീയ പരിഹാരത്തിനുള്ള വഴികള്‍ കണ്ടെത്തേണ്ട സമയമായെന്ന് ഖത്തര്‍ വിദേശകാര്യ സഹ മന്ത്രിയും വിദേശകാര്യ മന്ത്രാലയം വക്താവുമായ ലുൽവ  റാഷിദ് അല്‍-ഖാതെര്‍. കൊവിഡ്-19 മഹാമാരിയെ നേരിടാന്‍ സിറിയന്‍ ജനതയെ പിന്തുണയ്ക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ എടുത്ത് പറഞ്ഞു.

മനുഷ്യാവകാശ കൗണ്‍സിലിന്റെ 46-ാമത് സെഷന്റെ ഭാഗമായി നടന്ന വെര്‍ച്വല്‍ സ്ലൈഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

സിറിന്‍ പ്രതിസന്ധി ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായി. സിറിയന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ ഇപ്പോഴും തുടരുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങള്‍ ഫലം കാണാത്തതില്‍ ദുഃഖമുണ്ട്. സിറിയയില്‍ സൈനികമായ പരിഹാരമല്ല, മറിച്ച് രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടതെന്ന് ഒരു ദശാബ്ദക്കാലത്തെ ദുരിതങ്ങള്‍ക്ക് ശേഷം എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

'ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും നേരിടാനുള്ള സമഗ്രമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ നീതിയും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കാനുള്ള പ്രതിബദ്ധത ഉള്‍പ്പെടുന്നതാണ് യഥാര്‍ത്ഥ പരിഹാരത്തിലേക്കുള്ള പാതയെന്ന് നമ്മള്‍ ഉറപ്പാക്കണം.' -അവര്‍ പറഞ്ഞു. 

സിറിയന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണുന്നതിന് രാഷ്ട്രീയമായ പാതയൊരുക്കാന്‍ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെയും സിറിയയ്ക്കായുള്ള പ്രത്യേക സ്ഥാനപതിയുടെയും പരിശ്രമങ്ങള്‍ വളരെയധികം വിലമതിക്കാനാകാത്തതാണ്. ഇതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാവണം. 2254-ാം പ്രമേയം നടപ്പാക്കാനും എല്ലാവരും പരിശ്രമിക്കണമെന്നും ലുല്‍വ റാഷിദ് അല്‍-ഖാതെര്‍ പറഞ്ഞു.  


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News