Breaking News
മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു | സൗദിയില്‍ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ അറസ്റ്റില്‍  | തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ഉംറ തീര്‍ത്ഥാടനത്തിലെ നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി | ഖത്തറിലെ ചിത്രകലാ അധ്യാപകർക്കായി നടത്തിയ ഇൻ്റർ സ്‌കൂൾ കലാമത്സരത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ അധ്യാപകന് ഒന്നാം സമ്മാനം  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
തൃശൂർ നെടുമ്പുര സ്വദേശിയെ ദോഹയിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി 

January 01, 2021

January 01, 2021

ദോഹ: തൃശൂർ ചെറുതുരുത്തി നെടുമ്പുര സ്വദേശിയായ യുവാവിനെ ഖത്തറിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലിക്കപ്പറമ്പിൽ അബുവിന്റെ മകൻ അബൂ ത്വാഹിർ (26) ആണ് മരിച്ചത്. ദോഹയിൽ ഷെറാട്ടൻ ഹോട്ടലിന്റെ പരിസരത്തെ ബീച്ചിലാണ് മൃതദേഹം കണ്ടതെന്ന് പോലീസ് അറിയിച്ചു. പേഴ്സ്, മൊബൈൽ ഫോൺ തുടങ്ങിയവ കൈവശം ഉണ്ടായിരുന്നു. സാധാരണ ബീച്ച് സന്ദർശകർ കുളിക്കാറില്ലാത്ത പ്രദേശമാണിതെന്ന് പോലീസ് പറയുന്നു. മരണം ഷോക്കേറ്റാകാനുള്ള സാധ്യതയും പറയുന്നുണ്ട്. മരണം സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്. വെള്ളത്തിൽ വീണ് കേടായ ഫോണിലെ വിവരങ്ങൾ ശേഖരിച്ചാൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

മോർച്ചറി യിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകൂ.
ഒരു ദിവസം മുമ്പ് റൂമിൽ നിന്നും പോയതാണെന്ന് കൂടെ താമസിക്കുന്നവർ പറയുന്നു. ബീച്ചിൽ പോകുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രം കരുതിയിരുന്നതായും പറയുന്നുണ്ട്.
അവിവാഹിതനായ യുവാവ് ഏതാനും വർഷങ്ങളായി ഖത്തറിലുണ്ട്. സ്വകാര്യ എസി കമ്പനിയിലായിരുന്നു ജോലി. സഹോദരനും ഇവിടെയുണ്ട്. കോവിഡ് കാരണം വിമാന സർവീസുകൾക്ക് നിയന്ത്രണമുള്ളതിനാൽ മൃതദേഹം ഖത്തറിൽ  തന്നെ കബറടക്കാനാണ് സാധ്യതയെന്ന് ബന്ധുകൾ സൂചിപ്പിച്ചു.
സുലൈഖയാണ് മാതാവ്. സഹോദരങ്ങൾ: ജാഫർ, സദഖത്തുല്ല, ഹസീന, റാബിയ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News