Breaking News
ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു |
സൗദിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ തൃശൂർ കൊടകര സ്വദേശിയായ  ഫുട്‍ബോൾ താരം നിര്യാതനായി

January 13, 2021

January 13, 2021

ദമ്മാം : ദമ്മാമിലെ പ്രമുഖ പ്രവാസി ഫുട്ബാള്‍ കളിക്കാരനും സൗദിയിൽ നിന്നും തൃശൂര്‍ കൊടകര പേരാമ്ബ്ര സ്വദേശിയുമായ ദിലീഷ് ദേവസ്യ (28) നാട്ടില്‍ നിര്യാതനായി. അവധിക്ക് നാട്ടിലെത്തി രണ്ടാം ദിവസമാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്.. നാലുമാസത്തെ അവധിക്കായി തിങ്കളാഴ്ച്ചയാണ് ദിലീഷ് നാട്ടിലേക്ക് പോയത്. വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയവേ ചൊവ്വാഴ്ച്ച അര്‍ധ രാത്രിയോടെയാണ് ഹൃദയാഘാതമുണ്ടായതും ഉടന്‍ മരണം സംഭവിച്ചതും. കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നു.

ദമ്മാം അല്‍ഖോബാറിലെ തുഖ്ബയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. പരേതനായ ചുക്രിയന്‍ ദേവസ്യ-ലിസി ദമ്പതികളുടെ മകനായ ദിലീഷ് അഞ്ച് വര്‍ഷമായി അല്‍ഖോബാറില്‍ പ്രവാസിയാണ്. ബെല്‍വിന്‍ ഏക സഹോദരനാണ്. മാതൃസഹോദരി ഭര്‍ത്താവ് ബെന്നി തുഖ്ബയിലുണ്ട്. ദമ്മാമിലെ പ്രവാസി ഫുട്ബാള്‍ ക്ലബായ ഇ.എം.എഫ് റാക്കയുടെ കളിക്കാരനായ ദിലീഷ് തെന്‍റ കളിയഴക് കൊണ്ടും ഹൃദ്യമായ പെരുമാറ്റം മൂലവും എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News