Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കലിയടങ്ങുന്നില്ല,ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം 

January 21, 2020

January 21, 2020

ബാഗ്ദാദ് : ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ ഇന്ന് വെളുപ്പിന് വീണ്ടും റോക്കറ്റ് ആക്രമണമുണ്ടായി.ഇന്ന്  പുലര്‍ച്ചെയായിരുന്നു ആക്രമണം.അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലെ എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചത്. അതേസമയം ആക്രമണത്തില്‍ ആളപായമൊന്നും  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു.

ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയില്‍ നിന്നാണ് റോക്കറ്റുകള്‍ തൊടുത്തിട്ടുള്ളതെന്ന്  കണ്ടെത്തിയിട്ടുണ്ട്. മൂന്ന് റോക്കറ്റുകളില്‍ രണ്ടെണ്ണം അമേരിക്കന്‍ എംബസിയുടെ തൊട്ടടുത്താണ് പതിച്ചത്.
ഒരാഴ്ചക്കയ്ക്ക് മുമ്പ്  സമാനമായ രീതിയില്‍ രണ്ട് റോക്കറ്റ് ആക്രമണങ്ങളാണ് അമേരിക്കന്‍ എംബസിക്ക് നേരെ നടന്നത്. ജനുവരി നാലിനും ജനുവരി എട്ടിനുമായിരുന്നു ആക്രമണങ്ങള്‍.


Latest Related News