Breaking News
ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം |
സൗദിയിൽ ഫെസ്റ്റിവെൽ വേദിയിൽ മൂന്ന് കലാകാരന്മാർക്ക് കുത്തേറ്റു,യമൻ പൗരൻ പിടിയിൽ

November 12, 2019

November 12, 2019

റിയാദ് : സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന സീസണ്‍ ഫെസ്റ്റിവലിനിടെ മൂന്ന് കലാകാരന്മാര്‍ക്ക് കുത്തേറ്റു. മലസിലെ കിങ് അബ്ദുള്ള പാര്‍‌ക്കില്‍ സംഗീത ശില്‍പം അവതരിപ്പിക്കുകയായിരുന്ന കലാകാരന്മാര്‍ക്ക് നേരെയാണ് സ്റ്റേജിലെത്തിയ 33-കാരനായ യമന്‍ പൌരന്‍ കത്തി വീശിയത്. ഒരു യുവതിക്കും മറ്റു മൂന്ന് പേര്‍ക്കുമാണ് പരിക്കേറ്റത്. ആക്രമണം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. തിങ്കളാഴ്ച വൈകീട്ട് 8 മണിക്കാണ് സംഭവം നടന്നതെന്ന് റെഡ്ക്രസന്റ് വക്താവ് യാസര്‍ അല്‍ ജലാജില്‍ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. യമനിലെ സൈനിക നടപടിയിൽ സൗദിയും പങ്കാളിയാണ്. 


എണ്ണയിതര വരുമാനം ലക്ഷ്യമാക്കിയാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കലാ സാംസ്കാരിക ഭക്ഷ്യമേളയായ സീസണ്‍ ഫെസ്റ്റിവല്‍‌ നടക്കുന്നത്. സംഭവത്തില്‍ പൊലീസ് വിശദീകരണം പ്രതീക്ഷിക്കുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തർ-ഗൾഫ് മേഖലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News