Breaking News
ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ |
മസ്കത്തിൽ വാഹനാപകടം,ഇന്ത്യൻ കുടുംബത്തിലെ മൂന്നു പേർ മരിച്ചു 

September 13, 2019

September 13, 2019

മസ്‌കത്ത് : മസ്കത്തിൽ വാഹനാപകടത്തിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്നു പേർ മരിച്ചു.ഹൈദരാബാദി കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇന്ന് (വെള്ളി) പുലര്‍ച്ചെ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദുബായില്‍ നിന്നെത്തിയ ഹൈദരാബാദി കുടുംബം സലാലയില്‍ നിന്നും മടങ്ങുകയായിരുന്നു. കുടുംബ നാഥന്‍ ഗൗസുല്ല ഖാന്‍, ഭാര്യ ഐഷ സിദ്ദീഖി, മകന്‍ ഹംസ സിദ്ദീഖി എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മകള്‍ ഹാനിയ സിദ്ദീഖയെ നിസ്‌വ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന സ്വദേശികളുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.


Latest Related News