Breaking News
സൗദിയില്‍ ഉംറ വിസയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു  | ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റ് മെഗാ പ്രൊമോഷൻ വിജയികൾക്ക് കാറുകൾ സമ്മാനമായി നൽകി | 37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  |
ഖത്തറിൽ ഓൺഅറൈവൽ-സന്ദർശക വിസയിലുള്ളവർ ജൂലൈ 21നകം രാജ്യം വിടേണ്ടതുണ്ടോ,യാഥാർഥ്യം ഇതാണ് 

July 15, 2020

July 15, 2020

ദോഹ : ഖത്തറിൽ ഓൺ അറൈവൽ വിസയിലോ ടൂറിസ്റ്റ് വിസകളിലോ ഉള്ളവർ ജൂലൈ 21നകം രാജ്യം വിട്ടില്ലെങ്കിൽ പിഴയടക്കേണ്ടിവരുമെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിക്കുന്നു.കൊവിഡ് കാരണം ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസക്കാര്‍ ജൂലൈ 21നകം  രാജ്യം വിടണമെന്ന് ഖത്തര്‍ ഗവണ്‍മെന്റ് കോണ്ടാക്ട് സെന്ററായ ഹൂക്കൂമി(109) അറിയിച്ചതായി ഐലൗഖത്തര്‍ വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തുവെന്നും ഓണ്‍അറൈവലും അല്ലാതെയുമുള്ള എല്ലാ ടൂറിസ്റ്റ് വിസക്കാരും ഇക്കാലയളവിൽ രാജ്യം വിട്ടില്ലെങ്കിൽ ഒരു ദിവസം 200 ഖത്തർ റിയാൽ വീതം പിഴ അടക്കേണ്ടി വരുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

യാഥാർഥ്യം :
ഖത്തർ ആഭ്യന്തര മന്ത്രാലയമോ ബന്ധപ്പെട്ട അധികൃതരോ ഇത്തരമൊരു തീരുമാനം ഇതുവരെ എടുക്കുകയോ ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.പകരം കാലാവധി തീർന്ന പല ഓൺ അറൈവൽ വിസകളും ജൂലൈ അവസാനം വരെ പുതുക്കി നൽകിയിട്ടുമുണ്ട്. .2020 ഏപ്രിൽ 20 ന് ആഭ്യന്തര മന്ത്രാലയത്തിന്റെതായി വന്ന ഒരു ട്വീറ്റിനെ അടിസ്ഥാനമാക്കി ഖത്തറിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ഓൺലൈൻ പോർട്ടൽ തയാറാക്കിയ തെറ്റിദ്ധാരണാജനകമായ ഒരു വാർത്ത മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് കട്ട് ആൻഡ് പെയിസ്റ്റ് വാർത്ത നൽകുക മാത്രമാണ്  ഒട്ടും ആധികാരികതയില്ലാത്ത മലയാളത്തിലെ ചില ഓൺലൈൻ പോർട്ടലുകളും ചെയ്തത്.

ഖത്തർ ആഭ്യന്തര മന്ത്രാലയമോ ബന്ധപ്പെട്ട അധികൃതരോ ഇത്തരമൊരു തീരുമാനം ഇതുവരെ എടുക്കുകയോ ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.പകരം കാലാവധി തീർന്ന പല ഓൺ അറൈവൽ വിസകളും ജൂലൈ അവസാനം വരെ പുതുക്കി നൽകിയിട്ടുമുണ്ട്. .2020 ഏപ്രിൽ 20 ന് ആഭ്യന്തര മന്ത്രാലയത്തിന്റെതായി വന്ന ഒരു ട്വീറ്റിനെ അടിസ്ഥാനമാക്കി ഖത്തറിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ഓൺലൈൻ പോർട്ടൽ തയാറാക്കിയ തെറ്റിദ്ധാരണാജനകമായ ഒരു വാർത്ത മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് കട്ട് ആൻഡ് പെയിസ്റ്റ് വാർത്ത നൽകുക മാത്രമാണ്  ഒട്ടും ആധികാരികതയില്ലാത്ത മലയാളത്തിലെ ചില ഓൺലൈൻ പോർട്ടലുകളും ചെയ്തത്.ഏപ്രിൽ 20ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റേതായി വന്ന ട്വീറ്റിൽ പറയുന്നത് ഇങ്ങനെ : സന്ദർശക വിസയിലോ ഓൺ അറൈവൽ വിസയിലോ ഖത്തറിൽ ഉള്ളവർക്ക് അവരുടെ മാതൃരാജ്യങ്ങളിലെ വിമാനത്താവളങ്ങൾ പ്രവർത്തനം തുടങ്ങുന്നതുവരെ പിഴ കൂടാതെ രാജ്യത്ത് തങ്ങാവുന്നതാണ്.അതായത്,കോവിഡ് വ്യാപനം ഗണ്യമായി കുറയുകയും വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാവുകയും ചെയ്ത രാജ്യങ്ങളിലെ പൗരന്മാർക്ക് പിഴ കൂടാതെ രാജ്യത്ത് തുടരാവുന്നതാണ്.വിമാനസർവീസുകൾ സാധാരണ നിലയിലാവുന്നതു വരെയാണ് ഇതിന്റെ കാലാവധിയെന്നും ആഭ്യന്തര മന്ത്രാലയം അടുത്ത ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.നിലവിലെ സാഹചര്യത്തിൽ ഇന്ത്യ ഒഴികെയുള്ള ചില രാജ്യങ്ങളിൽ കോവിഡ് വ്യാപനം കുറയുകയും വിമാന സർവീസുകൾ സാധാരണ നിലയിൽ ആവുകയും ചെയ്തിട്ടുണ്ട്.ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇത് ബാധകമാവുക.അതേസമയം,ഇന്ത്യയിൽ കോവിഡ് വ്യാപന തോത് ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ രാജ്യാന്തര വിമാനസർവീസുകൾക്ക് കേന്ദ്രം അനുമതി നൽകുകയോ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ ആവുകയോ ചെയ്തിട്ടില്ല. ഇപ്പോഴും ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പേർ രജിസ്റ്റർ ചെയ്തവർക്ക് മാത്രം വന്ദേഭാരത് മിഷൻ വഴി നാട്ടിലേക്ക് മടങ്ങാനുള്ള അനുമതിയാണ് കേന്ദ്രം നൽകിയത്.വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ ആയിട്ടില്ലെന്നും ഒഴിപ്പിക്കൽ(Evacuation) സർവീസുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നുമാണ് ഇതിന് അർഥം.

അതേസമയം,ബിസിനസ് വിസയും കുടുംബ സന്ദർശക വിസയും കാലാവധി കഴിയുന്നതിന് മുമ്പ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്.

വ്യാജവാർത്ത :
ടൂറിസ്റ്റ് -സന്ദർശക വിസയിൽ ഖത്തറിൽ ഉള്ളവർ ജൂലൈ 21 നകം രാജ്യം വിടണമെന്ന് നിർദേശിച്ചുകൊണ്ടുള്ള ആധികാരികമായ ഏതെങ്കിലും ഉത്തരവുകളോ ഉദ്ധരണികളോ ഇംഗ്ലീഷ്  വാർത്തയിൽ ഉൾപ്പെടുത്തിയിട്ടില്ല.ഖത്തറിൽ ആധികാരികമായി പ്രവർത്തിക്കുന്ന ദേശീയ മാധ്യമങ്ങളോ സർക്കാർ സംവിധാനങ്ങളോ ഇത്തരമൊരു വാർത്ത നൽകിയിട്ടില്ല.ആഭ്യന്തര മന്ത്രാലയം,ഹുകുമി സേവന വിഭാഗങ്ങളൊന്നും ഈ വാർത്ത ഔദ്യോഗികമായി നൽകിയിട്ടുമില്ല.
ചില ധാരണാ പിശകുകളുടെ അടിസ്ഥാനത്തിൽ മറ്റുഭാഷകളിൽ വരുന്ന തെറ്റായ വാർത്തകൾ അതേപടി പകർത്തിയെഴുതി വാർത്ത നൽകുന്ന ആധികാരികതയില്ലാത്ത ചില ഓൺലൈൻ പോർട്ടലുകളിൽ വരുന്ന വാർത്തകൾ വിശ്വസിച്ച നിരവധി പേർക്കാണ് ഇതേതുടർന്ന് കഴിഞ്ഞ ദിവസം വലിയ തോതിൽ ആശങ്കയുണ്ടായത്.യഥാർത്ഥ ഉറവിടങ്ങളെ ഉദ്ധരിച്ച് കൊണ്ടുള്ള വാർത്തകൾക്ക് പകരം പ്രവാസികളുടെ ആകാംക്ഷ വർധിപ്പിച്ചു വായനക്കാരുടെ എണ്ണം വർധിപ്പിക്കാനുള്ള ചില ഓൺലൈൻ വാർത്താമാധ്യമങ്ങളുടെ കുൽസിത നീക്കങ്ങൾ തിരിച്ചറിയുക മാത്രമാണ് ഇതിനുള്ള പോംവഴി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News