Breaking News
മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു |
ഗൾഫ് ടൈംസ് പത്രം നാളെ മുതൽ താൽകാലികമായി അച്ചടി നിർത്തുന്നു 

March 17, 2020

March 17, 2020

ദോഹ : ഖത്തറിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഗൾഫ് ടൈംസ് താത്കാലികമായി അച്ചടി നിർത്തുന്നു. ഇതോടെ നാളെ മുതൽ പത്രം കടകളിലും ഓഫീസുകളിലും വീടുകളിലും ലഭിക്കില്ല.അതേസമയം,പത്രം ഓൺലൈനിൽ ലഭ്യമായിരിക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  ഇൻഡസ്ട്രിയൽ ഏരിയയിൽ ഗതാഗതം നിരോധിച്ചതാണ് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അച്ചടി നിർത്താൻ കാരണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.  പത്രം അച്ചടിക്കുന്ന പ്രസ്സ് വ്യവസായ മേഖലയിലായതാണ് കാരണമായി പറയുന്നത്. ജീവനക്കാർക്ക് പ്രസിൽ എത്താൻ കഴിയാത്തതും തടസ്സമാകും. ഇതുസംബന്ധിച്ച അറിയിപ്പ് പത്രത്തിന്റെ ഓൺലൈൻ പതിപ്പിൽ നൽകിയിട്ടുണ്ട്. പത്രത്തിന്റെ പി.ഡി.എഫ് പതിപ്പ് സൈറ്റിൽ ലഭ്യമായിരിക്കും.

അമേരിക്കൻ പത്രമായ സ്റ്റാർ,അൽറായ അറബിക് പത്രം,അൽ വത്തൻ,ഖത്തർ ട്രിബ്യുണ് എന്നീ പത്രങ്ങളും ഇതേ പ്രസിലാണ് അച്ചടിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News