Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കുട്ടികളുടെ മരണം,ഭക്ഷ്യ വിഷബാധയല്ലെന്ന് ആരോഗ്യ മന്ത്രാലയം

October 20, 2019

October 20, 2019

ഭക്ഷ്യവിഷബാധയാണ് അപകട കാരണമെന്ന് തെളിയിക്കുന്ന യാതൊന്നും പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ദോഹ : ദോഹയിൽ മലയാളി നെഴ്‌സ് ദമ്പതികളുടെ രണ്ടു കുട്ടികളുടെ മരണത്തിന് കാരണം കീടനാശിനിയുടെയോ രാസവസ്തുക്കളുടെയോ സാന്നിധ്യമാകാമെന്ന് പൊതുജനാരോഗ്യമന്ത്രാലയം. രണ്ടു കുട്ടികളുടെയും മരണകാരണങ്ങളെക്കുറിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ സംഘം വിശദമായ അന്വേഷണം നടത്തിയിരുന്നു. രാസവസ്തുവിന്റെയോ കീടനാശിനിയുടെയോ സാന്നിധ്യമാകാം മരണകാരണമെന്ന സാധ്യതയാണ് അന്വേഷണത്തിന്റെ പ്രാഥമിക ഫലങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രാലയം വ്യക്തമാക്കിയത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്..കുട്ടികളിൽ നടത്തിയ വൈദ്യപരിശോധനയുടെ പ്രാഥമിക ഫലങ്ങളും അനുബന്ധമായി നടത്തിയ അന്വേഷണങ്ങളും ഇതാണ് കാണിക്കുന്നതെന്ന്  ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം,ഭക്ഷ്യവിഷബാധയാണ് അപകട കാരണമെന്ന് തെളിയിക്കുന്ന യാതൊന്നും പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.മെഡിക്കല്‍ പരിശോധനകളുടെ പ്രാഥമിക ഫലങ്ങളുടെയും കേസുകളുടെ മെഡിക്കല്‍ ചരിത്രം വിലയിരുത്തിയും ആരോഗ്യപരിശോധനകളുടെയും അടിസ്ഥാനത്തില്‍ മരണകാരണം രാസവസ്തുക്കളോ കീടനാശിനിയോ ആകാനാണ് സാധ്യത. കുട്ടികളില്‍ ഭക്ഷ്യവിഷബാധയെക്കുറിച്ച് യാതൊരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. എല്ലാ വശങ്ങളില്‍നിന്നുമുള്ള അന്തിമനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ കുടുംബത്തിന്റെ വസതിയില്‍ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ പൂർത്തിയാകുന്നതുവരെ മരണപ്പെട്ട കുട്ടികൾ താമസിച്ചിരുന്ന വീട്ടിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിന്‍മഹ്മൂദിലെ താമസ സ്ഥലത്ത് നിന്ന് ശക്തമായ ഛര്‍ദ്ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഹമദ് ആശുപത്രിയിൽ എത്തിച്ച  കുട്ടികള്‍ മരണത്തിന് കീഴടങ്ങിയത്.കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടെയും മക്കളായ റെഹാന്‍ ഹാരിസ് (മൂന്നര), റിദ ഹാരിസ് (7 മാസം) എന്നിവരാണ് മരിച്ചത്.ഇവര്‍ താമസിക്കുന്ന ഫ്ളാറ്റിന് തൊട്ടടുത്ത ഫ്ളാറ്റില്‍ പ്രാണികള്‍ക്കുള്ള മരുന്നടിച്ചതായും ഇതേത്തുടര്‍ന്നാണ് കുട്ടികള്‍ക്കും പിന്നീട് രക്ഷിതാക്കള്‍ക്കും അസ്വസ്ഥതയുണ്ടായതെന്നുമാണ് കരുതുന്നത്.ഭക്ഷ്യവിഷബാധയാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന പ്രാഥമിക നിഗമനത്തിന്റെ  അടിസ്ഥാനത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു.


Latest Related News